ഞെട്ടാൻ റെഡി ആയിക്കോ! ഗീതു മോഹൻദാസ് -യഷ് ചിത്രം ‘ടോക്സിക്’ ടീസർ ഫെബ്രുവരി 20ന്

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്’ എന്ന ഗീതു മോഹൻദാസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20ന് രാവിലെ 9.35ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. രക്തം പടർന്നുകിടക്കുന്ന മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച്, കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന ‘രായ’ എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവിട്ട ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്ലിംപ്സ് വലിയ ചർച്ചയായിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രമാണ് ‘ടോക്സിക്’. സിനിമയുടെ കഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണുള്ളത്. ഫെബ്രുവരി 20ന് പുറത്തിറങ്ങുന്ന ടീസർ സിനിമയുടെ ലോകത്തെക്കുറിച്ച് പ്രേക്ഷകന് ലഭിക്കുന്ന ആദ്യ സൂചനയാകും. സിനിമയുടെ അന്തരീക്ഷവും ദൃശ്യഭംഗിയും കൂടുതൽ ആഴത്തിൽ അനുഭവപ്പെടുന്നതിനായി ടീസർ ഒറ്റ ഭാഷയിലായിരിക്കും റിലീസ് ചെയ്യുക.

വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യഷിന് പുറമേ കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യഷും ഗീതു മോഹൻദാസും ചേർന്നാണ് ‘ടോക്സിക്കി’ന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഒരേസമയം, കന്നഡയിലും ഇംഗ്ലീഷിലുമായാണ് സിനിമ ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും. മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2026 മാർച്ച് 19ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img