എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രങ്ങള്‍ മാത്രം; അതൃപ്തി അറിയിച്ച് നേതൃത്വം

എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ചിത്രങ്ങളില്‍ രാജീവ് ചന്ദ്രശേഖറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മാത്രം ഉള്‍പ്പെടുത്തിയതില്‍ നേതൃത്വത്തിന് അതൃപ്തി. ചുമതലക്കാരെ വിളിച്ച് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വിനോദ് ധാവടെ അതൃപ്തി അറിയിച്ചു. കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ എവിടെയെന്നാണ് വിമര്‍ശനം.

കേന്ദ്ര മന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ എവിടെയെന്ന് ധാവടെ ചോദിച്ചു. ഇതാരുടെയും കുടുംബ സ്വത്തല്ലെന്നടക്കം ധാവടെ രൂക്ഷമായി പ്രതികരിച്ചു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചുമതലയുള്ള ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന,
ഐറ്റി സെല്‍ കണ്‍വീനര്‍ അഭിജിത്, ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ എന്നിവര്‍ക്കാണ് വിമര്‍ശനം.

പിന്നാലെ ഓഫീസിലെ ചിത്രങ്ങള്‍ മാറ്റി. കേന്ദ്രമന്ത്രിമാരുടെയും മുന്‍ സംസ്ഥാന അധ്യക്ഷന്മാരുടെയും ചിത്രങ്ങള്‍ ചേര്‍ത്താണ് എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

ഇന്നലെയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയില്‍ കാണുന്ന ചിത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, സികെ പത്മനാഭന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങളും കേന്ദ്രമന്ത്രിമാരുമുണ്ട്. എന്നാല്‍ അത് ഉണ്ടാക്കുന്ന സമയത്ത് അങ്ങനെ ആയിരുന്നില്ല. ആദ്യം നിര്‍മിച്ച സമയത്ത് രാജീവ് ചന്ദ്രശേഖറിന്റെയും പ്രധാനമന്ത്രിയുടേയും ചിത്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Hot this week

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...

Topics

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ...

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌  നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22 

ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ...

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും – കിക്കോഫ് ആവേശകരമായി

ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ്...
spot_img

Related Articles

Popular Categories

spot_img