‘ഒരു ഓപറേഷന് ഒരു കത്രിക ഫ്രീ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, മന്ത്രി മഹാറാണിയൊന്നുമല്ല’: പരിഹസിച്ച് കെ. മുരളീധരൻ

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരൻ. ഓപ്പറേഷന് വിധേനായാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ ഞങ്ങൾ എങ്ങനെ മിണ്ടാതെ ഇരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

മന്ത്രി മഹാറാണിയൊന്നുമല്ല. മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലകളമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നടത്തുന്നു. എല്ലാ ദിവസവും എന്തെങ്കിലും സംഭവം നടക്കുന്നു. ഒരു ദിവസം ഒരു ഒറ്റപ്പെട്ട സംഭവമാണ് നടക്കുന്നത്. ഡോ.ലളിതാംബികയുടെ പരാമർശം എന്ത് ധിക്കാരമാണെന്നും ആരോഗ്യമന്ത്രി അമ്പേ പരാജയമാണെന്നും മുരളീധരൻ.

പാലക്കാട് മേനോൻപാറയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറീസ് എന്ന് പേരിട്ടതിനെ പരിഹസിച്ച് കെ.മുരളീധരൻ. മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും പേരിടാൻ തീരുമാനിച്ചത് ഉത്തരകേരളത്തെ അപമാനിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരും ബാർ ഉടമകളുമായി കരാർ ഉണ്ടാക്കി. 10 മുതൽ 12 വരെ കിട്ടുന്ന വരുമാനം സർക്കാരിനെ നൽകാം എന്നാണ് കരാർ. മദ്യം കഴിച്ച ശേഷം സർക്കാർ ആശുപത്രിയിൽ പോകാൻ പറ്റില്ല. കാരണം സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുകയാണ്. ആളുകളെ കുടിപ്പിച്ച് ബോധം കെടുത്തുകയാണ് സർക്കാരിൻ്റെ നയമെന്നും കെ.മുരളീധരൻ പരിഹസിച്ചു.

Hot this week

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

Topics

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...
spot_img

Related Articles

Popular Categories

spot_img