‘കാന്താര’യ്ക്ക് ശേഷം ഋഷഭ് ഷെട്ടിയുടെ ‘ജയ് ഹനുമാൻ’; പൂജാ ചടങ്ങുകളോടെ തുടക്കം

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ഹനുമാന്’ ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടിയാണ് നായകൻ. വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്.

‘ഹനുമാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയ് ഹനുമാൻ’ നിർമിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി. ‘ഹനുമാൻ’ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പ്രശാന്ത് വർമയ്ക്ക് കൈമാറി. പ്രീ-പ്രൊഡക്ഷൻ ഇതിനോടകം പുരോഗമിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

കയ്യിൽ ശ്രീരാമന്റെ വിഗ്രഹം ആദരവോടെ പിടിച്ചിരിക്കുന്ന ഹനുമാന്റെ രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചത്. തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ‘ജയ് ഹനുമാൻ’. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. ഐമാക്സ് ത്രീഡി ഫോർമാറ്റിലാണ് ‘ജയ് ഹനുമാൻ’ ചിത്രീകരിക്കുന്നത്.

രചന, സംവിധാനം: പ്രശാന്ത് വർമ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, അവതാരകർ: ടി സീരീസ്, ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, സംഗീത സംവിധായകൻ: എം.എം. കീരവാണി, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ: ശബരി.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img