2026ലെ വമ്പൻ കരാർ! ‘ടോക്‌സിക്’ സംഗീത അവകാശങ്ങൾ സ്വന്തമാക്കി സീ മ്യൂസിക്

യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ടോക്‌സിക്കും സീ മ്യൂസിക്കും തമ്മിലുള്ള സഹകരണം, സിനിമയുടെ പാൻ ഇന്ത്യൻ, ആഗോള റിലീസ് തന്ത്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീതസംവിധായകർ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്. വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് ഒരു ഗാനം ഒരുക്കുന്നു. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. കഥയോട് ചേർന്നുനിൽക്കുന്നതും അതോടൊപ്പം വൈകാരികതയും മാസ് എനർജിയും നിറഞ്ഞതുമായ ഗാനങ്ങളായിരിക്കും ചിത്രത്തിലുണ്ടാകുക.

“ഭാഷയുടെയും, ദേശങ്ങളുടെയും ഒക്കെ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള പാൻ-ഇന്ത്യൻ സിനിമയുടെ യഥാർഥ പ്രതിഫലനമാണ് ടോക്സിക്,” എന്ന് സീ മ്യൂസിക് കമ്പനി സിബിഒ സുജൽ പരേഖ് പറഞ്ഞു. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലെ എല്ലാ ഗാനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ എത്തിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ടോക്സിക്കിന് ആവശ്യം അവിസ്മരണീയമായ ഒരു സംഗീതാനുഭവമാണ്. സിനിമയുടെ താളമാണ് സംഗീതം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സീ മ്യൂസിക്കുമായി ചേർന്നുള്ള ഈ യാത്ര കെവിഎൻ പ്രൊഡക്ഷൻസിന്റെ ദീർഘകാലമായുള്ള സഹകരണത്തിന്റെ തുടക്കമാണ്,” എന്ന് കെവിഎൻ പ്രൊഡക്ഷൻസ് ചെയർമാൻ വെങ്കട്ട് കെ. നാരായണയും പറഞ്ഞു.

അതേസമയം, ‘ടോക്സിക്’ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. യഷിന്റെ പുതിയ കഥാപാത്രമായ ‘ടിക്കറ്റ്’ (Ticket) ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിനായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും നിർമിക്കുന്ന ‘ടോക്സിക്’ 2026 മാർച്ച് 19ന് തിയേറ്ററുകളിലെത്തും.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img