എഡ്‌ ബ്രാഡ്‌ലി മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ച് ഇസാഫ്

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇസാഫ് ബാലജ്യോതി ക്ലബ്ബ് അംഗങ്ങൾക്കായി എഡ്‌ ബ്രാഡ്‌ലി മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ച് ഇസാഫ് ഫൗണ്ടേഷൻ. ഇരു സംസ്ഥാനങ്ങളിലെയും പ്രാദേശിക തലങ്ങളിൽ ഫൈനലിസ്റ്റുകളായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. മലയാളം പ്രസംഗം ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ അലൻ രാജ് കൃഷ്ണ, ആത്മിക ശരത്ത്, ദീക്ഷിത്ത് പ്രവീൺ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

സീനിയർ വിഭാഗത്തിൽ ഐഷാ നൗറിൻ (കോഴിക്കോട്) ഒന്നാം സ്ഥാനവും, ഹാനിയ റഹ്മാൻ (മലപ്പുറം) രണ്ടാം സ്ഥാനവും, തഭസും റയ്ഹാൻ (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തമിഴ് ഭാഷ പ്രസംഗ മത്സരത്തിൽ ടി സ്റ്റീഫൻ രാജ് (നാമക്കൽ), കെ നിത്യ ശ്രീ (സേലം), പി സർവേഷ് (സേലം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ വിതരണം ചെയ്തു.

ഇസാഫ് ബാലജ്യോതി ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ഹാനിയ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ ജോർജ് തോമസ്, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി,  ബാലസാഹിത്യകാരൻ പ്രൊഫ. സി ആർ ദാസ്, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി, അസിസ്റ്റന്റ് ഡയറക്ടർ വിൻ വിൽസൺ, ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ആൻഡ് പിആർ ഹെഡ് ശ്രീകാന്ത് സി കെ, സസ്‌റ്റൈനബിൾ ബാങ്കിംഗ് ഹെഡ് സന്ധ്യ സുരേഷ് എന്നിവർ പ്രസംഗിച്ചു.

Hot this week

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...
spot_img

Related Articles

Popular Categories

spot_img