ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ   പ്രതിജ്ഞയെടുത്ത് ഇന്ത്യ  പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക്  അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്‌.

ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോൽഘാടനം നടത്തുന്നതിനും തീരുമാനിച്ചു.

പ്രസിഡണ്ട് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ  ഗാനം ആലപപിച്ചു.

 തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു.

ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ ഹൂസ്റ്റൺ ചാപ്റ്ററിനെ നാളിതു വരെ  വളർത്തി വലുതാക്കി ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും മികച്ച ചാപ്റ്ററുകളിൽ ഒന്നാക്കി മാറ്റിയ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദി അറിയിച്ചതോടൊപ്പം തുടർന്നുള്ള പ്രവർത്തനങ്ങളിലും  എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണമ് അഭ്യർത്ഥിച്ചു.

അനുമോദനങ്ങൾക്ക് നന്ദി അറിയിച്ച അനിൽ ആറൻമുള നാഷണൽ കമ്മിറ്റിയുടെ എല്ലാ പിന്തുണയും അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഡാളസിൽ നടക്കുന്ന ദേശീയ നേതൃത്വത്തിന്റെ പ്രവർത്തനോൽഘാടനത്തിനു ഏവരെയും ക്ഷണിച്ചു. ഹൂസ്റ്റൺ ചാപ്റ്ററിൽ നിന്നും മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചു ആ സമ്മേളനത്തെ വിജയിപ്പിക്കുന്നത്തിനും പൊതുയോഗം തീരുമാനിച്ചു.  

ട്രഷറർ വിജു വർഗീസ് സാമ്പത്തികാര്യങ്ങൾ വിശദീകരിച്ചു. കൂടുതൽ സ്പോൺസേഴ്സിനെ കണ്ടെത്തി എല്ലാ പരിപാടികളും വിജയിപ്പിക്കുന്നതിന് എല്ലവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

പുതിയ വർഷത്തിൽ നിരവധി നവീന പദ്ധതികളും പരിപാടികളും നടത്താൻ ചാപ്റ്റർ തീരുമാനിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകാൻ തീരുമാനിച്ച ചാപ്റ്റർ പൊതു സമൂഹത്തിന്റെ വിഷയങ്ങളിൽ പ്രതികരിക്കും. ഹൂസ്റ്റണിലെ  തിരഞ്ഞെടുക്കപ്പെട്ട മലയാളി ജനപ്രതിനിധികളെ ഉൾപ്പെടുത്തി “മാധ്യമ വിചാരണ” ചർച്ചകൾ, നിയമസഭ ഇലക്ഷൻ ഡിബേറ്റ് , വിനോദ യാത്ര, പ്രസ് മീറ്റുകൾ കൂടാതെ എല്ലാ മാസവും പൊതുചർച്ചകളും സംഘടിപ്പിക്കുന്നതും ഉൾപ്പെടുന്നു. ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിനും പൊതുസമൂഹത്തിനും കൂടുതൽ സജീവ സാന്നിധ്യമായി മാറുക എന്നതാണ് ലക്ഷ്യം. പ്രവർത്തനങ്ങളിൽ ഹൂസ്റ്റണിലെ എല്ലാ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും.

മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ സൈമൺ വളാച്ചേരിൽ, ജോയ് തുമ്പമൺ, ആൻസി ശാമുവേൽ, ജോർജ് തെക്കേമല, മോട്ടി മാത്യു, ജോർജ് പോൾ, ഡോ. രഞ്ജിത് പിള്ള, അജു വാരിക്കാട്, ഡോ.സുബിൻ ബാലകൃഷ്ണൻ, ജോൺ. ഡബ്ലിയു വർഗീസ്, മൈക്കിൾ ജോയ് (മിക്കി) തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. .      

തുടർന്ന് ജോയിന്റ് സെക്രട്ടറി ഡോ. റെയ്‌ന റോക്ക് നന്ദി രേഖപ്പെടുത്തി. ഡിന്നറിനു ശേഷം യോഗം സമാപിച്ചു.

Hot this week

വിമാന യാത്രക്കാർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ്...

അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം...

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

Topics

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...
spot_img

Related Articles

Popular Categories

spot_img