സ്ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അയണിന്റെ കുറവോ ?അറിയാം

ദിവസവുമുള്ള ഓട്ടപാച്ചിലിനിടയിൽ സ്വന്തം ക്ഷീണത്തെ സ്ത്രീകൾ പലപ്പോഴും അവഗണിക്കാറുണ്ട്. ജോലികൂടുതലോ,ഉറക്കമില്ലായ്മയോ,പലവിധ ടെൻഷനുകളോ ആകാം ഇതിന് കാരണമെന്ന് കരുതി കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നാൽ ഇത് തന്നെയാണോ യഥാർത്ഥ കാരണമെന്ന് പലപ്പോഴും ആലോചിക്കാറില്ല.

എന്നാൽ അയണിന്റെ കുറവും ഇതിന് കാരണമാകാം. CARE ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറക്ടറും പദ്മശ്രീ അവാർഡ് ജേതാവുമായ ഡോ. മഞ്ജുള അനഗാനി പറയുന്നത് നോക്കാം. പലപ്പോഴും സ്ത്രീകൾ ആശുപത്രിയിലേക്ക് എത്തുന്നത് കടുത്ത ക്ഷീണം എന്ന് പറഞ്ഞുകൊണ്ടാണ്. എത്ര വിശ്രമിച്ചിട്ടും മാറുന്നില്ലെന്നും,ഭക്ഷണമോ ഉറക്കമോ ആണ് ഇതിന് കാരണമെന്ന് അവർ കരുതുന്നു. എന്നാൽ 80 ശതമാനം കേസുകളുടെയും കാരണം ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ആകും. രോഗലക്ഷണങ്ങൾ പലപ്പോഴും പ്രകടമാകുന്നത് ഇത്തരത്തിലായതിനാൽ സ്ത്രീകൾ അതിനെ കാര്യമായി എടുക്കാറില്ലെന്നും മഞ്ജുള അനഗാനി പറയുന്നു.

ശരീരത്തിലെ അയണിന്റെ കുറവ് പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഇത് മാസങ്ങളോ വർഷങ്ങളോ ആയി നമ്മുടെ ശരീരത്തിൽ ഉണ്ടാകാം. ഇരുമ്പിന്റെ അളവ് കുറയുന്നതിനനുസരിച്ച് ശരീരം സാവധാനത്തിൽ അതിനോട് പൊരുത്തപ്പെടും. പിന്നീട് ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന് കാലതാമസം ഉണ്ടാകും. ശരീരം അയണിന്റെ കുറവുമായി പൊരുത്തപ്പെടുന്നത് വളരെ ദോഷകരമാണ്.

ഗർഭാവസ്ഥയിലും, ആർത്തവ സമയത്തുമാണ് സ്ത്രീകളിൽ അയണിന്റെ കുറവ് കൂടുതലായി കാണപ്പെടുന്നത്. ഇരുമ്പിന്റെ അളവ് കുറയുമ്പോൾ, ടിഷ്യൂകൾക്ക് ആവശ്യമുള്ളതിനേക്കാൾ കുറഞ്ഞ ഓക്സിജൻ മാത്രമേ ലഭിക്കൂ. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും ശരീരത്തിലെ ഊർജ്ജം നഷ്ടപെട്ട് പെട്ടെന്നു പ്രായമാകുന്നതിലേക്ക് നയിക്കുകയും ചെയ്യും.

കൃത്യമായ ഭക്ഷണ ശൈലി പിന്തുടരുന്നത് ശരീരത്തിലെ അയണിന്റെ അളവ് നിലനിർത്തുന്നതിന് സഹായിക്കും. ഇതിനായി മത്സ്യം, ബീഫ് ലിവർ അല്ലെങ്കിൽ ചിക്കൻ ലിവർ എന്നിവയും പയർവർഗങ്ങളിൽ ചെറുപയർ, കിഡ്നി ബീൻസ്, സോയാബീൻസ്, ഇലക്കറികൾ ,ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Hot this week

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...

Topics

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ...

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌  നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22 

ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ...

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും – കിക്കോഫ് ആവേശകരമായി

ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ്...
spot_img

Related Articles

Popular Categories

spot_img