ഒരു നടിയുടെ ‘ആയുസ്’ 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

മലയാളത്തിലും ഇതര ഭാഷകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് പാർവതി തിരുവോത്ത്. 70ാമത് ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം പാർവതിയെ തേടിയെത്തിയത് ഒരു തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ്. പാ രഞ്ജിത്ത് സംവിധാനം ‘തങ്കലാനി’ലെ ‘ഗംഗമ്മാൾ’ എന്ന കഥാപാത്രമാണ് നടിക്ക് പുരസ്കാരം നേടിക്കൊടുത്തത്. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന നടി സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികൾ ശ്രദ്ധനേടുകയാണ്.

കഴിഞ്ഞ ഡിസംബറിൽ താൻ സിനിമയിൽ എത്തിയിട്ട് 20 വർഷം പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ടാണ് നടി കുറിപ്പ് തുടങ്ങുന്നത്. സിനിമാ ജീവിതം ആരംഭിച്ചപ്പോൾ തന്നോട് പലരും, ഒരു നടിയുടെ ‘ഷെൽഫ് ലൈഫ്’ ആയി പറഞ്ഞിരുന്നത് പരമാവധി ആറോ, ഏഴോ വർഷമാണ്. പരമാവധി കൊമേഷ്യൽ സിനിമ ചെയ്യാനും പണം സമ്പാദിക്കാനും, ആക്ടിവിസവും മൂല്യവും സമ്പന്നയാക്കില്ലെന്നുമാണ് അന്ന് ലഭിച്ച ഉപദേശമെന്നും നടി ഓർമിക്കുന്നു.

പാർവതി തിരുവോത്തിന്റെ കുറിപ്പ്:

2025 ഡിസംബറിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ എന്റെ അഭിനയ ജീവിതത്തിന് 20 വർഷം തികയുകയാണ്. ഞാൻ തുടങ്ങിയ കാലത്ത് പലരും എന്നോട് പറഞ്ഞിരുന്നത് ഒരു നടിക്ക് പരമാവധി 6-7 വർഷത്തെ ‘ആയുസ് (Shelf Life)’ മാത്രമേ സിനിമയിൽ ഉണ്ടാകൂ എന്നാണ്. ‘ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കൂ, കഴിയുന്നത്ര കൊമേഴ്‌സ്യൽ സിനിമകൾ ചെയ്ത് പണം സമ്പാദിക്കൂ – നിന്റെ നിലപാടുകളോ ആക്ടിവിസമോ നിന്നെ സമ്പന്നയാക്കില്ല’ എന്നും അവർ പറഞ്ഞു.

അവർക്കെല്ലാം തെറ്റി. ഞാൻ ഇന്ന് ജീവിതത്തിൽ അങ്ങേയറ്റം സമ്പന്നയാണ്, കാരണം എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. എന്നെ പിന്തുണയ്ക്കുന്ന മികച്ച സുഹൃത്തുക്കളുള്ളതിനാൽ ഞാൻ സമ്പന്നയാണ്. പ്രശസ്തിക്ക് പിന്നാലെ പോകാതെ, മനുഷ്യത്വത്തിന് വില നൽകാനും സ്വയം വിലയിരുത്താനുമുള്ള കഴിവ് നേടിയെടുത്തതിനാൽ ഞാൻ സമ്പന്നയാണ്. അഭിനയ കലയിലും ഞാൻ സമ്പന്നയാണ്; സത്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ അഭിമാനിക്കുമ്പോഴും, ശക്തമായ കഥാപാത്രങ്ങൾക്കായി എന്നെ തേടിയെത്തുന്ന സമാനചിന്താഗതിക്കാരായ പ്രതിഭകൾ എനിക്കൊപ്പമുണ്ട്!

അതേസമയം, ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നടി ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img