ക്രോസ്സ്‌റോഡ്സ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങളുമായി ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ “മാസ്റ്റർ പ്ലാൻ”

കാനഡ  റ്റൊറൻഡോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രോസ്റോഡ്സ് (CROSSROADS) ഷോർട് ഫിലിം മത്സരത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീം മിന്നും വിജയങ്ങൾ കരസ്ഥമാക്കി

പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്സ്, റവ. റെൻസി തോമസ് എന്നിവരടങ്ങിയ ജൂറി പാനൽ നിരവധി ഷോർട് ഫിലിമുകളിൽ നിന്നുമാണ്  ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീം അവതരിപ്പിച്ച  ‘മാസ്റ്റർ പ്ലാൻ’ എന്ന ഹ്രസ്വചിത്രത്തിനു പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

മൂന്ന് പ്രധാന പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
ലഭിച്ച പുരസ്കാരങ്ങൾ:
• മികച്ച നടി (Distinguished Actress): റിനി ഷിബു
• മികച്ച സംവിധായകൻ (Distinguished Director): ക്രിസ്റ്റി നൈനാൻ പള്ളിക്കൽ
• കമ്മ്യൂണിറ്റി ഇൻവോൾവ്‌മെൻറ് അവാർഡ് (Community Involvement award

മനുഷ്യസഹജമായ പോരാട്ടങ്ങൾക്കിടയിലും തെറ്റിദ്ധാരണകൾക്കിടയിലും ദൈവികമായ പദ്ധതികൾ എങ്ങനെ വെളിപ്പെടുന്നു എന്ന പ്രമേയമാണ് ‘മാസ്റ്റർ പ്ലാൻ’ കൈകാര്യം ചെയ്യുന്നത്. വ്യക്തിപരമായ താല്പര്യങ്ങളും ദൈവഹിതവും തമ്മിലുള്ള സംഘർഷങ്ങളെയും, പൂർണ്ണമായ സമർപ്പണത്തിലൂടെ അനിശ്ചിതത്വങ്ങൾ എങ്ങനെ പ്രത്യാശയായി മാറുന്നുവെന്നും ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.
ശക്തമായ അഭിനയമുഹൂർത്തങ്ങളും വൈകാരികമായ ആഴവുമുള്ള ഈ ചിത്രം വിശ്വാസത്തെയും ദൈവിക നയിപ്പിനെയും കുറിച്ചുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്. ഈ നേട്ടം ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിമാന നിമിഷമായി മാറി.

അണിയറ പ്രവർത്തകർ:
• രചന, സംവിധാനം, എഡിറ്റിംഗ്: ക്രിസ്റ്റി നൈനാൻ പള്ളിക്കൽ
• ഡ്രമാറ്റർജി: റോബി പുതുപ്പള്ളി
• ക്യാമറ: ലിബിൻ മാത്യു, ജിബിൻ മാത്യു
• പ്രോപ്‌സ് & ആർട്ട്: സോജി സാം
• മേക്കപ്പ് സ്പെഷ്യലിസ്റ്റ്: റൂബിൻ ഫിലിപ്പ്
• ഗാനരചന: ബിജോയ് ബാബു
• സംഗീതം: ആരോൺ എബ്രഹാം

Watch here: https://youtu.be/uu3sJAxTggc?si=oVnx8KxPXkMarL2d

Hot this week

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

Topics

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...
spot_img

Related Articles

Popular Categories

spot_img