കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വില്‍ക്കുന്ന പച്ചക്കറികളില്‍ അമിതമായ അളവില്‍ വിഷാംശം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരകമായ അളവില്‍ ലോഹാംശങ്ങളും അമിതമായ കീടനാശിനിയുടെ അംശങ്ങളും പച്ചക്കറികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

നെലമംഗല, കോലാര്‍, ചിക്കബല്ലാപ്പൂര്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലും, എപിഎംസി മാര്‍ക്കറ്റുകള്‍, ഹോപ്കോംസ് ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നടത്തിയ വിപുലമായ അന്വേഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

2025 ഫെബ്രുവരിയിലും സെപ്റ്റംബറിലുമായാണ് സാംപിള്‍ ശേഖരിച്ചത്. പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധിച്ച 72 സാമ്പിളുകളില്‍ 19 എണ്ണവും നിശ്ചിത സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നതാണ്. സാമ്പിളുകളില്‍ ഭൂരിഭാഗവും ബെംഗളൂരുവിലും പരിസരത്തുമുള്ള പ്രാദേശിക വിപണികളില്‍ നിന്നുള്ളതാണ്.

മണ്ണിന്റെ സാമ്പിളുകള്‍ സാധാരണ നിലവാരത്തിലുള്ളതാണെങ്കിലും നെലമംഗലയെ അപേക്ഷിച്ച് കോലാറിലെയും ചിക്കബല്ലാപ്പൂരിലെയും മണ്ണില്‍ ഈയത്തിന്റെ (ലെഡ്) സാന്നിധ്യം ഗണ്യമായി കൂടുതലാണെന്ന് സമിതി അറിയിച്ചു. ഇത് മലിനീകരണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യത്തിന് കാരണമായിട്ടുണ്ട്.

കീടനാശിനികളുടെ വ്യാപകമായ ദുരുപയോഗവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പച്ചക്കറി സാമ്പിളുകളില്‍ പതിനെട്ട് തരം കീടനാശിനി അവശിഷ്ടങ്ങള്‍ കണ്ടെത്തി. അതില്‍ 12 എണ്ണം 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയന്ത്രണങ്ങള്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള പരമാവധി പരിധിയേക്കാള്‍ കൂടുതലാണ്. കാപ്സിക്കം, ബജ്ജി മുളക്, വെള്ളരി, ഇഞ്ചി എന്നിവയിലാണ് ഉയര്‍ന്ന അളവില്‍ കീടനാശിനികളുള്ളത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.സി.ബി അടിയന്തര നടപടി ആവശ്യപ്പെട്ടു. ഈയത്തിന്റെ ഉറവിടം കണ്ടെത്താനായി കൃഷി വകുപ്പും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അന്വേഷണം നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.

Hot this week

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

Topics

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...
spot_img

Related Articles

Popular Categories

spot_img