”തെറ്റുപറ്റി”; ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തി എന്‍സിഇആര്‍ടി

ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തി എന്‍സിഇആര്‍ടി. പിശക് പറ്റിയതാണെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. വിഷയത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പാഠഭാഗം നല്‍കിയിരിക്കുന്നത്. ശരിയല്ലാത്ത ഉള്ളടക്കം നല്‍കിയതിന് മാപ്പ് ചോദിക്കുന്നുവെന്നും ശരിയായ ഉള്ളടക്കം കൂട്ടിച്ചേര്‍ക്കുമെന്നും എന്‍സിഇആര്‍ടി അറിയിച്ചു.

വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയ നടപടി കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും പുസ്തകം ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും എന്‍സിഇആര്‍ടിയുടെ നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കിയെന്നും കോടതി പറഞ്ഞു. ജഡ്ജിമാരും അഭിഭാഷകരും ഒരുപോലെ അസ്വസ്ഥരാണ്. എന്‍സിഇആര്‍ടിയുടെ നടപടി നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കി എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്ക് അറിയാമെന്നും വ്യക്തമാക്കി.

ജുഡീഷ്യറിയിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണ്ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്ക് എന്നിവയാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി (81,000), ഹൈക്കോടതികള്‍ (62,40,000), ജില്ലാ, സബോര്‍ഡിനേറ്റ് കോടതികള്‍ (4,70,00,000) എന്നിവിടങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ എണ്ണം പുസ്തകത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ദുഃഖകരമെന്നു പറയട്ടെ, ജുഡീഷ്യറിക്കുള്ളില്‍ പോലും അഴിമതിയും ദുഷ്പെരുമാറ്റവും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ പൊതുജന വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു’, എന്ന മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ വാക്കുകളും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Hot this week

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

Topics

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...
spot_img

Related Articles

Popular Categories

spot_img