സാൻ മാവിലയുടെ ‘മാർജാരസരസൻ’ കവിതാസമാഹാരം സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവ്വഹിച്ചു

സാൻ മാവിലയുടെ ‘മാർജാരസരസൻ’ കവിതാസമാഹാരം പുറത്തിറങ്ങി: മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവ്വഹിച്ചു; കാസർകോട് പട്ല സ്വദേശിയായ സാൻ മാവിലയുടെ പുസ്തകം തിരുവല്ലയിലെ മഹാത്മാഗാന്ധി സർവകലാശാല (MGU) കലോത്സവ വേദിയിലാണ് പ്രകാശനം ചെയ്തത്; അന്താരാഷ്ട്ര ചിത്രകാരന്മാരുടെ ചിത്രങ്ങൾ പുസ്തകത്തിൽ

യുവകവി സാൻ മാവിലയുടെ മൂന്നാമത്തെ കവിതാസമാഹാരമായ ‘മാർജാരസരസൻ’ സാംസ്കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. 

വെള്ളിയാഴ്ച, 2026 ഫെബ്രുവരി 27-ന് വൈകുന്നേരം 5.30-ന് തിരുവല്ല മാർത്തോമ്മ കോളേജ് ക്യാമ്പസിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെയും യൂണിയൻ ഉദ്ഘാടനത്തിന്റെയും വേദിയിൽ വെച്ചായിരുന്നു പ്രകാശനച്ചടങ്ങ് നടന്നത്. 

അന്തർദേശീയ തലത്തിലുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമാണ് ഈ പുസ്തകം. പ്രശസ്ത അമേരിക്കൻ ചിത്രകാരൻ

ലാറി സ്റ്റോഡാർഡാണ് പുസ്തകത്തിന്റെ കവർ ആർട്ട് നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ കനേഡിയൻ ചിത്രകാരി ഇൽഡിക്കോ ഇ ടൊറോക്ക് തയ്യാറാക്കിയ സാനിന്റെ മനോഹരമായ ഛായാചിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാള കവിതാലോകത്ത് വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധേയനായ സാൻ മാവിലയുടെ മുൻപത്തെ സമാഹാരങ്ങളും സാഹിത്യലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കവിയും നോവലിസ്റ്റും നാടകകൃത്തുമായ സാൻ മാവിലയുടെ നാലാമത്തെ പുസ്തകമാണ് ‘മാർജാരസരസൻ’.

*സാഹിത്യത്തിലേക്കുള്ള കാൽവെപ്പ്*

കാസർകോട് ജില്ലയിലെ പട്ല സ്വദേശിയായ സാൻ മാവില, കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കവിതാലോകത്തേക്ക് ആദ്യത്തെ കാൽവെപ്പ് നടത്തുന്നത്. തുടർന്ന് ജി എച്ച് എസ് എസ് പട്ലയിലെ ഹൈസ്‌കൂൾ പഠനകാലത്ത് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു.

‘കയ്പ്പ്’ എന്ന ആ കവിതാസമാഹാരം പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. വത്സൻ പീലിക്കോടാണ് അന്ന് പ്രകാശനം ചെയ്തത്. പിന്നീട് തൻബിഹുൽ ഇസ്ലാം എച്ച് എസ് എസ്സിലെ പാഠ്യാന്തരീക്ഷത്തിൽ വെച്ച് രണ്ടാമത്തെ പുസ്തകത്തിന് പിറവി കൊണ്ടു. ‘തീ’ എന്ന രണ്ടാമത്തെ കവിതാസമാഹാരം പ്രശസ്ത ചിന്തകനും അധ്യാപകനുമായ നാരായണൻ പേരിയ മാഷ് പ്രകാശനം നിർവഹിച്ചു.

ബ്രണ്ണൻ കോളേജിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായിരിക്കെയാണ് സാൻ മാവില തന്റെ മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘ലാസ്റ്റ് സ്റ്റോപ്പ്’ എന്ന നോവൽ പ്രശസ്ത എഴുത്തുകാരൻ ഷിനി ലാലിന്റെ അവതാരികയോടെ പ്രശസ്ത നോവലിസ്റ്റ് ഡോ. ആർ രാജശ്രീ പ്രകാശനം നിർവഹിച്ചു.

തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ പഠനത്തിനിടെ നിരവധി നാടകങ്ങൾക്ക് അദ്ദേഹം രചന നിർവഹിക്കുകയുണ്ടായി. സാൻ മാവില രചിച്ച ‘പുഞ്ചിരി വിപ്ലവം’ എന്ന നാടകത്തിന് കണ്ണൂർ സർവ്വകലാശാല യുവജനോത്സവത്തിൽ തെരുവ് നാടക വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. യുവജനോത്സവത്തിൽ തെരുവ് നാടക വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലും സാൻ എഴുത്തിയ നാടകമുണ്ട്. 

തുടർപഠനവും സാംസ്കാരിക പ്രവർത്തനവും

നിലവിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സി പി എ എസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ രണ്ടാം വർഷ സോഷ്യൽ സയൻസ് വിദ്യാർത്ഥിയാണ് സാൻ മാവില. ഇതിനൊപ്പം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ഡിസ്റ്റൻസായി സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പഠിക്കുന്നുണ്ട്.

സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും എം ജി സർവകലാശാല പ്രതിനിധികളും ‘മാർജാരസരസൻ’ പുസ്തക പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

പട്ലയിലെ എഴുത്തുകാരൻ അസ്‌ലം മാവിലയുടെയും സബീത പള്ളിക്കാലിൻ്റെയും മകനാണ് സാൻ മാവില. സബാഹ്, സമീഹ്, റൈഹാൻ എന്നിവർ സഹോദരങ്ങൾ.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img