അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ പങ്കെടുത്ത് ബേസിൽ ജോസഫ്; ചിത്രങ്ങൾ

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹപൂർവ വിരുന്നിൽ പങ്കെടുത്ത് ബേസിൽ ജോസഫും. നവദമ്പതികൾക്കൊപ്പം അല്ലു അർജുനും പങ്കാളി സ്നേഹ റെഡ്ഡിയും ബേസിലും നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് ആറിന് നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായാണ് അല്ലു സ്റ്റുഡിയോസിൽ ഈ വിരുന്ന് സംഘടിപ്പിച്ചത്. നയനിക റെഡ്ഡിയാണ് നടന്റെ വധുവാകുന്നത്.

ബേസിലിന് പുറമേ ടോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം താരകുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിച്ചേർന്നിരുന്നു. രാം ചരൺ, റാണ ദഗുബതി, നാഗാർജുന, നാനി, സംവിധായകൻ അറ്റ്‌ലി, രവി തേജ, സന്ദീപ് റെഡ്ഡി വാങ്ക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന നടൻ നാഗാർജുനയ്‌ക്കൊപ്പം മകൻ നാഗ ചൈതന്യയും ഭാര്യ അമല അക്കിനേനിയും എത്തിയിരുന്നു. നന്ദമുരി ബാലകൃഷ്ണ, മോഹൻ ബാബു, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ് തുടങ്ങിയ മുതിർന്ന താരങ്ങളും തങ്ങളുടെ സാന്നിധ്യമറിയിച്ചു.

റിസപ്ഷന് മുൻപ് ഞായറാഴ്ച അല്ലു സിരീഷിന്റെ ‘പെല്ലി കൊഡുകു’ ചടങ്ങുകൾ നടന്നിരുന്നു. തെലുങ്ക് ആചാരപ്രകാരം വരന്റെ വീട്ടിൽ നടക്കുന്ന ചടങ്ങാണ് ‘പെല്ലി കൊഡുകു’. വരന്റെ മഞ്ഞൾ സ്നാനത്തോടെ ആരംഭിക്കുന്ന ചടങ്ങ് ശുദ്ധീകരണത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഈ ചടങ്ങിൽ, നവദമ്പതികളായ വിജ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ആഴ്ച, വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദിൽ അല്ലു സിരീഷും നയനികയും സ്വകാര്യ കോക്‌ടൈൽ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img