കേൾക്കാൻ ഒരിടം ഏഴാം വർഷത്തിലേക്ക്

 വേൾഡ് പീസ് മിഷന്റെ കരുണ നിറഞ്ഞ  സ്നേഹ പദ്ധതി “കേൾക്കാൻ ഒരിടം “( a place to listen) ഏഴാം വർഷത്തിലേക്ക് പ്രവേശിച്ചു. കോവിഡ് കാലത്ത് സങ്കീർണമായ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന അനേകർക്ക് പ്രതീക്ഷയും, പ്രത്യാശയും നൽകിക്കൊണ്ട് ആരംഭിച്ച ഈ പദ്ധതി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. 2020 മാർച്ച്‌ അഞ്ചാം തീയതി ലളിതമായി ആരംഭിച്ച ഈ സംരംഭം, എല്ലാം അവസാനിക്കുകയാണെന്ന് കരുതി വ്യഥയിലും വേദനയിലും നിരാശയിലും അകപ്പെട്ടവർക്ക് പ്രത്യാശയുടെ തിരിനാളം തെളിയിക്കാൻ ആരംഭിച്ച ഈ ഉദ്യമത്തിൽ, പ്രഗത്ഭരായ അനേകം വോളണ്ടിയേഴ്സ് വിവിധ രാജ്യങ്ങളിൽ നിന്ന് ഈ സൽകർമ്മങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വ്യക്തിഗതവും, കുടുംബപരവും, സാമൂഹിക മാനസിക പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്ന അനേകർക്ക് വിശ്വസനീയമായ ആശ്രയ കേന്ദ്രമായി വേൾഡ് പീസ് മിഷന്റെ, ” കേൾക്കാൻ ഒരിടം” ഉയർന്നു നിൽക്കുന്നു.

നേരിട്ടുള്ള മുഖാമുഖം കൂടാതെ , ടെലിഫോൺ കൗൺസിലിങ്ങിലൂടെയും ഈ സേവനം 5 ഭൂഖണ്ഡങ്ങളിൽ ഇന്ന് ലഭ്യമാണ്. സ്ഥലം, സാഹചര്യം എന്നിവയെ മറികടന്ന് ഏവർക്കും സഹായം ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുടുംബ കലഹങ്ങൾ,  സാമ്പത്തിക തകർച്ചകൾ ,ഏകാന്തത സാമൂഹികമായ ഒറ്റപ്പെടുത്തൽ, തുടങ്ങി സങ്കീർണമായ പ്രശ്നങ്ങളും , നിശബ്ദ ദുഃഖങ്ങളും അനുഭവിക്കുന്നവർക്ക് , സുരക്ഷിതവും , രഹസ്യപരവുമായ ആശ്വാസ വേദിയായി,” കേൾക്കാൻ ഒരിടം” മാറിയിരിക്കുന്നു.

ഇന്നത്തെ അതിവേഗ ജീവിത സാഹചര്യത്തിൽ, അനേകം  ദുഃഖങ്ങളുമായി  വേദന അനുഭവിക്കുന്നവരുള്ള സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. “ആരെങ്കിലും ആത്മാർത്ഥമായി നമ്മെ കേൾക്കുമ്പോഴാണ് പലപ്പോഴും സൗഖ്യം ആരംഭിക്കുന്നത് ഒരു വിളിപ്പാടകലെ നിങ്ങളുടെ നിശബ്ദ വേദനകൾക്ക്‌ സ്വാന്ത്വനമേകാൻ ഞങ്ങളുണ്ട്.” എന്ന്  വേൾഡ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകർക്ക് ഈ സംരംഭം സഹായമായി. ജീവിതത്തിലേക്ക് പുതിയ വൈവിധ്യവും വ്യക്തതയും ആത്മവിശ്വാസവും വീണ്ടെടുക്കാൻ ” കേൾക്കാൻ ഒരിടം ” വഴിയൊരുക്കി. കർശനമായ രഹസ്യത്വവും , മാന്യതയും , സഹാനുഭൂതിയും, മുൻവിധിയില്ലാത്ത സമീപനവുമാണ് ഈ സേവനത്തിന്റെ ആധാരം.

ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ ” കേൾക്കാൻ ഒരിടം ” കൂടുതൽ വ്യാപിപ്പിക്കാനും , സമൂഹത്തിന്റെ മുഖ്യധാരയിൽ മാനസിക പിന്തുണ ശക്തിപ്പെടുത്താനും സഹായം തേടുന്നത് ബലഹീനയെല്ലന്ന ബോധം വളർത്താനും വേൾഡ് പീസ് മിഷൻ പ്രതിജ്ഞ ബദ്ധമാണന്ന്  ചെയർമാൻ അറിയിച്ചു.

ഏഴാം വാർഷിക ആഘോഷത്തിൽ, അനുഭവങ്ങൾ പങ്കുവെച്ചും കൂടുതൽ വളരുവാനും ലീഡേഴ്സിന്റെ നിർദ്ദേശങ്ങളും വോളന്റിയർമാരുടെ അഭിപ്രായങ്ങളും പുതുക്കിയ തീരുമാനങ്ങളും ഉൾപ്പെടുത്തും.

“കേൾക്കാൻ ഒരിടം” ഒരു ഹെൽപ്പ് ലൈൻ മാത്രമല്ല, അത്  പ്രത്യാശയുടെ ശബ്ദമാണ്. ആശ്വാസത്തിന്റെ വേദിയാണ് ജീവിതഭാരങ്ങൾ ഒരാൾ ഒറ്റയ്ക്ക് വഹിക്കേണ്ടതില്ലെന്നും, നമുക്ക് ചുറ്റുമുള്ള സഹോദരങ്ങളിൽ നിന്ന് ക്രിയാത്മകമായി നിർദ്ദേശങ്ങളും , അഭിപ്രായങ്ങളും , പുതിയ മാർഗ്ഗങ്ങൾ കാട്ടിത്തരുമെന്നും, അങ്ങനെ ആഗോള മനുഷ്യസാന്നിധ്യമായി വേൾഡ് പീസ് മിഷന്റെ ഈ ഉദ്യമം അടയാളപ്പെടുത്തുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img