ഫൊക്കാന ടീം ഇന്റഗ്രറ്റി പാനലിനു പിന്തുണ ഒർലാണ്ടോയിൽ  വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും

 ഫൊക്കാന ഇലക്ഷനിൽ മത്സരിക്കുന്ന  ടീം ഇന്റഗ്രറ്റി പാനലിനു   ഓര്‍ലന്റോയില്‍ വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും. പാനൽ അംഗങ്ങൾ പങ്കെടുത്ത എല്ലാ ചടങ്ങുകളിലും വലിയ ജനപിന്തുണയാണ് ഉണ്ടായത്.

ടീം ഇന്റഗ്രറ്റിയുടെ കിക്ക് ഓഫ് ക്യാമ്പയിന്റെ ഉത്ഘാടനം വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. കിക്കോഫിന്റെ നേതൃത്വം വഹിച്ചത് ഓര്‍ലാന്റോ ഏരിയയിലെ പ്രമുഖ മലയാളി സംഘടനകളായ ഓര്‍മ്മ, ഒരുമ എന്നിവയും ഡേറ്റോണയിലെ ‘മാഡ്’ എന്ന സംഘടനയുടെ നേതാക്കളായ ലിന്റോ ജോളി, രാജീവ് കുമാരന്‍, ചാക്കോ കുര്യന്‍ എന്നിവരുമാണ്. സംഘടനകളുടെ പൂര്‍ണ്ണപിന്തുണയോടെ ഡെലിഗേറ്റുകൾ ആവുന്നവരും   അഭ്യുദയകാംക്ഷികളുമായി  അനേകം നേതാക്കള്‍ പങ്കെടുത്തു.

കിക്കോഫില്‍   ടീം ഇന്റഗ്രറ്റിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി  ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി  സന്തോഷ് നായര്‍, ട്രഷറര്‍ സ്ഥാനാർഥി ആന്റോ വര്‍ക്കി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി  ലിന്റോ ജോളി, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസി കാരക്കാട്ട്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ഗ്രേസ് മരിയ ജോസഫ്, റീജണൽ വൈസ് പ്രസിഡന്റ് രാജീവ് കുമാരന്‍, കമ്മറ്റി മെമ്പര്‍ ആയി മത്സരിക്കുന്ന ആന്റണി മാത്യൂ എന്നിവര്‍   പങ്കെടുത്തു. ടീം  ഇന്റഗ്രറ്റിയുടെ ലക്ഷ്യങ്ങളെ പറ്റി അവർ  വിശദമായി സംസാരിച്ചു.

ഫൊക്കാനയുടെ യശസ്സ്   ഒരുപടി കൂടി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും ഈ പാനല്‍ സ്വീകരിക്കും.   ഫൊക്കാനയെ ഒരു പുതിയ പ്രഭാതത്തിലേക്ക്   നയിക്കാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിനെ വിജയിപ്പിക്കണമെന്ന് പ്രാസംഗികര്‍ അഭ്യര്‍ത്ഥിച്ചു.

ഫൊക്കാനയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുകയും, പല പ്രാവശ്യം കേസ് കൊടുക്കുകയും ചെയ്ത ശേഷവും  വീണ്ടും വീണ്ടും  സ്ഥാനാര്ഥിയാവുന്ന  ദുസ്ഥിതിയും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.

ഫോമാ ആര്‍.വി.പി ചാക്കോച്ചന്‍ ജോസഫ്‌,ഒരുമ പ്രസിഡന്റ് ബിനുസ്, ഓര്‍മ്മയുടെ മുന്‍ പ്രസിഡന്റ് രാജീവ് കുമാരന്‍,   മലയാളി അസോസിയേഷന്‍ ഓഫ് ഡേറ്റോണ പ്രസിഡന്റ് ജെറി കാമ്പില്‍, മുൻ പ്രസിഡന്റ് സാവിയോ, ഓർമ്മയുടെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ അനിഷേദ്ധ്യ നേതാവുമായ  ചാക്കോ കുര്യന്‍, ഒരുമയുടെ 2027 ലെ  പ്രസിഡന്റ് അനുരാധ,  ഒരുമയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കെ.എച്ച്.എൻ.എയുടെ  ട്രഷററുമായ അശോക് മേനോൻ, ഒരുമയുടെ മുന്‍ പ്രസിഡന്റ്  ജയ കാമ്പിൽ  എന്നിവര്‍ സംസാരിച്ചു.
സാവിയോ, മനീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള കിക്കോഫിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.

Hot this week

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട്...

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി...

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ...

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

Topics

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29 ന്

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ...

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

 കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ...

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം...
spot_img

Related Articles

Popular Categories

spot_img