അഭിഷേക് നാമ-വിരാട് കർണ ചിത്രം ‘നാഗബന്ധം’; ‘നമോ രേ’ ഗാനം മാർച്ച് 15ന്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ‘നമോ രേ’ ഗാനം മാർച്ച് 15ന് റിലീസ് ചെയ്യും. ഭഗവാൻ നാരായണനുള്ള ആദരവ് ആയിട്ടാണ് ഗാനം റിലീസ് ചെയ്യുക. മാർച്ച് 15ന് രാവിലെ 11.11ന് ആണ് ഗാനം പുറത്തുവരിക. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വരാൻ പോകുന്നത്.

ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.

1000 നർത്തകരെ ഉൾപ്പെടുത്തി ആണ് ‘നമോ രേ’ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് നൃത്ത സംവിധായകനായ ഗണേഷ് ആചാര്യയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെള്ളിത്തിരയിൽ വമ്പൻ ദൃശ്യ വിസ്മയം തീർക്കുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. സൂപ്പർതാരം മഹേഷ് ബാബു റിലീസ് ചെയ്ത ടീസർ, ലോകോത്തര നിലവാരവും സമ്പന്നമായ നിർമാണ മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗംഭീര കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് എന്ന സൂചനയാണ് പ്രേക്ഷകർക്ക് നൽകിയത്.

Hot this week

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു. പി വി...

“കണക്കുകളില്‍ പൊരുത്തക്കേടുണ്ട്, ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ല”; ആഗോള അയ്യപ്പ സംഗമത്തിൽ വിമർശനവുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന...

ഇറാനിയൻ കപ്പൽ ആക്രമണം ശ്രീലങ്ക മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ അയൽരാജ്യങ്ങളും ഗൗരവമായി കാണേണ്ട കാര്യം: നമൽ രാജപക്സ

ഇറാനിയൻ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണം ശ്രീലങ്കയെ മാത്രമല്ല ബാധിക്കുന്നതെന്നും വിശാലമായ...

Topics

അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. മിക്ക...

സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?

പ്രണയത്തെക്കുറിച്ചുള്ള ഇന്നത്തെ ആശയം മാറിക്കൊണ്ടിരിക്കുകയാണ്. സിറ്റുവേഷൻഷിപ്പ് പോലെയുള്ള ഡേറ്റിങ് രീതികൾ പലപ്പോഴും...

ഇറാൻ കപ്പലിന് നേരായ യുഎസ് ആക്രമണം: 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്തുള്ള തീരത്ത് വച്ച് ഇറാൻ കപ്പലിന്...
spot_img

Related Articles

Popular Categories

spot_img