സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർക്ക് ആശ്വാസം; ശമ്പളം ഉടൻ നൽകാൻ തീരുമാനം

സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർക്ക് കുടിശികയുള്ള ശമ്പളം നൽകാൻ തീരുമാനം. ഫെബ്രുവരി ഉൾപ്പടെയുള്ള മാസത്തെ ശമ്പളം നൽകുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി അറിയിച്ചു. വിരമിച്ച പരിശീലകരുടെ രണ്ട് മാസത്തെ പെൻഷൻ കുടിശിക നൽകിയെന്നും സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.

70ലേറെ സ്ഥിരം പരിശീലകരും 50ലേറെ താൽക്കാലിക പരിശീലകരുമാണ് ശമ്പളം ലഭിക്കാതായതോടെ പ്രതിസന്ധിയിലായത്. ശമ്പളം ലഭിക്കാത്തതും വിരമിച്ച പരിശീലകർക്ക് പെൻഷൻ ലഭിക്കാത്തതുമായ വിവരം കഴിഞ്ഞ ദിവസം ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്പോർട്സ് കൗൺസിലിൻ്റെ നടപടി.

പെൻഷൻ ലഭിച്ചിട്ട് നാല് മാസം പിന്നിട്ടു എന്നാണ് വിരമിച്ച പരിശീലകരുടെ പരാതി. മുടങ്ങാതെ പെൻഷൻ ലഭിക്കണമെന്ന് കായിക വകുപ്പിന് മുന്നിൽ പല തവണ പരിശീലകർ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പെൻഷനും പരിശീലകർക്കുള്ള ശമ്പളവും കൃത്യമായി നൽകുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതുകൂടാതെ ഹോസ്റ്റലുകളിൽ കഴിയുന്ന കായിക താരങ്ങളും ബുദ്ധിമുട്ടിലാണ്. ഒരു ദിവസം 250 രൂപയുടെ പോഷകാഹാരം ലഭിക്കണമെന്നിരിക്കെ സാധനങ്ങളുടെ സ്റ്റോക്ക് അനുസരിച്ച് ഇഷ്ടമുള്ള എന്തെങ്കിലും താരങ്ങൾക്ക് നൽകുന്നതാണ് ഇപ്പോൾ പതിവ്. നിത്യേന പരിശീലനം ഉള്ള കായിക താരങ്ങൾക്ക് ആവശ്യമുള്ള ആഹാരം കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

ആഹാരം മാത്രമല്ല, കായിക പരിശീലനത്തിന് വേണ്ട ഉപകരണങ്ങളുടെ ലഭ്യതയും ഇല്ല. സ്പോർട്സ് കൗൺസിലെ കുട്ടികൾക്ക് ലഭിക്കേണ്ട കായിക കിറ്റ് ലഭിച്ചിട്ട് തന്നെ വർഷങ്ങൾ ഏറെയായി. പല തരത്തിലുള്ള പ്രതിസന്ധികൾ കാരണം പരിശീലനം നിർത്തി പോയവരും ഏറെയാണ്.

Hot this week

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട്...

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി...

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ...

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

Topics

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29 ന്

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ...

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

 കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ...

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം...
spot_img

Related Articles

Popular Categories

spot_img