ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. മാർച്ച് 15ന് നടക്കുന്ന പുരസ്കാര ചടങ്ങിലെ അവതാരകരിൽ ഒരാൾ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനസ് ആണ്. സോഷ്യൽ മീഡിയയിലൂടെ പ്രിയങ്ക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

പ്രശസ്ത അവതാരകൻ കോനൻ ഒബ്രിയൻ ആണ് ഇത്തവണത്തെ ഓസ്കാർ നിശയുടെ മുഖ്യ അവതാരകൻ. പ്രിയങ്കയെ കൂടാതെ ഹോളിവുഡ് താരങ്ങളായ പോൾ മെസ്കൽ, വിൽ ആർനെറ്റ്, ആനി ഹാതവേ, റോബർട്ട് ഡൗണി ജൂനിയർ, ഗ്വിനെത്ത് പാൽട്രോ തുടങ്ങിയവരും അവതാരകരുടെ പട്ടികയിലുണ്ട്.

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് അവാർഡിലും പ്രിയങ്ക അവതാരകയായി എത്തിയിരുന്നു. ഇതിനുമുമ്പ് 95ാമത് ഓസ്കാറിൽ ദീപിക പദുകോൺ അവതാരകയായി എത്തി ‘ആർആർആർ’ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ ആഗോള വേദിയിൽ പരിചയപ്പെടുത്തിയിരുന്നു.

ഇന്ത്യൻ പ്രേക്ഷകർക്ക് മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ മുതലാകും ഓസ്കാർ ചടങ്ങ് തത്സമയം കാണാൻ സാധിക്കുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പരിപാടി ഓൺലൈനായി സ്ട്രീം ചെയ്യാം. കൂടാതെ സ്റ്റാർ മൂവീസ് ചാനലുകളിൽ തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. എബിസി നെറ്റ്‌വർക്കിലൂടെയാണ് യുഎസിൽ സംപ്രേഷണം.

റയാൻ കൂഗ്ലർ ഒരുക്കിയ ‘സിന്നേഴ്സ്’ ആണ് നാമനിർദേശപട്ടികയിൽ മുന്നിലുള്ളത്. 16 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച നടൻ, നടി വിഭാഗങ്ങളിൽ തിമോത്തി ഷലാമെ, ലിയോനാർഡോ ഡികാപ്രിയോ, ജെസി ബക്ലി, റെനേറ്റ് റെയിൻസ്‌വെ തുടങ്ങിയ പ്രമുഖ താരങ്ങളും മത്സരരംഗത്തുണ്ട്.

Hot this week

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; യുപി സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം...

ഹോണ്ടാ കാർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഇതാണ് പറ്റിയ സമയം

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട് ഹോണ്ട കാറുകൾക്ക്. ഒരു പുത്തൻ...

രാഹുലിന്റെ ഗ്യാരന്റി കാർഡുകൾ കേരളത്തിലും; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകൾ പ്രഖ്യാപിക്കും

കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസിന്റെ വൻ വിജയത്തിന് അടിത്തറയിട്ട രാഹുൽ ഗാന്ധിയുടെ ‘ഗ്യാരന്റി...

“പാർട്ടിക്കൊപ്പം തുടരും”; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ

പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ....

ചെന്നൈയിൽ കോടികളുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നയൻതാര; അയൽക്കാരായി രജനിയും ധനുഷും

ചെന്നൈയിലെ പോയസ് ഗാർഡനിൽ ആഡംബര വസതി സ്വന്തമാക്കി നടി നയൻതാരയും പങ്കാളി...

Topics

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ‘ജോക്കി’; ഒടിടി സ്ട്രീമിങ് ആരംഭിച്ചു

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരിച്ച 'ജോക്കി' എന്ന തമിഴ് ആക്ഷൻ...

ആരാധകരെ മറക്കാതെ അല്ലു അർജുൻ; സഹോദരന്റെ വിവാഹ വിരുന്നിലേക്ക് പ്രത്യേക ക്ഷണം

തന്റെ ആരാധകരെ 'ആർമി' എന്ന് വിളിക്കുന്ന താരമാണ് ഐക്കൺ സ്റ്റാർ അല്ലു...

നടുക്കം മാറാതെ…! ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പ്രവീൺ നാട്ടിൽ തിരിച്ചെത്തി

ഒമാൻ തീരത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ...
spot_img

Related Articles

Popular Categories

spot_img