ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. മധ്യപൂര്‍വേഷ്യയിലെ പരാജിതരാണ് ഇറാനെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമഫലമായാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തന്നോട് നന്ദി അറിയിച്ചെന്നും ട്രംപ് പറയുന്നു. ഇന്ന് ഇറാനെതിരെ കടുത്ത ആക്രമണം നടക്കും. ഇറാന്റെ മോശം പെരുമാറ്റം നാശത്തിലേക്കാണ് അവരെ നയിക്കുന്നത്. മിഡില്‍ ഈസ്റ്റിന്റെ ഭീകരന്‍ ഇനി ഇല്ല, പകരം ഇറാന്‍ ഇനി മുതല്‍ അറിയപ്പെടുക മിഡില്‍ ഈസ്റ്റിന്റെ പരാജിതന്‍ എന്ന് – ട്രംപ് വ്യക്തമാക്കി.രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്‍ ജിസിസി രാജ്യങ്ങളില്‍ ഇനി ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിച്ചത്. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. നേരിട്ട് ആക്രമിച്ചാല്‍ മാത്രം പ്രത്യാക്രമണമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.Read Also: ഗള്‍ഫ്


