ന്യൂയോർക്ക് സിറ്റിയുടെ സാംസ്കാരിക വകുപ്പ് മേധാവിയായി ദിയ വിജ്

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ്  നിയമിതയായി. മേയർ സൊഹ്‌റാൻ ക്വാമേ മാംദാനിയാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ മുനിസിപ്പൽ സാംസ്കാരിക ഫണ്ടിംഗ് ഏജൻസിയായ ഈ വകുപ്പിന്റെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയാണ് 40-കാരിയായ ദിയ.

കലാകാരന്മാർക്ക് ന്യൂയോർക്ക് നഗരത്തിൽ താങ്ങാനാവുന്ന ചെലവിൽ താമസിക്കാനും സൃഷ്ടികൾ നടത്താനുമുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ദിയ വിജ് വ്യക്തമാക്കി. കലയെന്നത് ചുരുക്കം ചിലർക്കുള്ള ആഡംബരമല്ല, മറിച്ച് പൊതുസമൂഹത്തിനാകെ പ്രാപ്യമാകേണ്ട ഒന്നാണെന്ന് മേയർ മാംദാനി പറഞ്ഞു.

മുമ്പ് ബിൽ ഡി ബ്ലാസിയോ ഭരണകൂടത്തിൽ സ്പെഷ്യൽ പ്രോജക്ട്സ് വിഭാഗത്തിൽ ദിയ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ‘ക്രിയേറ്റീവ് ടൈം’ എന്ന സംഘടനയിൽ ക്യൂറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മെട്രോ ട്രെയിനുകളിലെ അനൗൺസ്‌മെന്റ് സിസ്റ്റം വഴി കല പ്രചരിപ്പിക്കുന്ന ‘ഇഫ് യു ഹിയർ സംതിങ്, ഫ്രീ സംതിങ്’  തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്റ്റുകളിൽ അവർ പങ്കാളിയായിട്ടുണ്ട്. ബ്രൂക്ലിനിലെ ‘പവർഹൗസ് ആർട്‌സ്’, ക്വീൻസ് മ്യൂസിയം എന്നിവിടങ്ങളിലും ദിയ നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കലാകാരന്മാർ നഗരം വിട്ടുപോകുന്നത് തടയാനും സാംസ്കാരിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും ദിയയുടെ നിയമനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Hot this week

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ഇസ്രയേലിന്റേയും അമേരിക്കയുടേയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍...

യുദ്ധം ആരംഭിച്ചത് ഇറാനല്ല; അമേരിക്ക രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുന്നു’; ഇറാൻ

അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ്...

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ. മേഖലയിലെ യു എസ്...

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി, എല്ലാ ജില്ലകളിലും സ്‌റ്റേഡിയം; പ്രകടന പത്രിക പുറത്തിറക്കി DMK

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പ്രഭാത ഭക്ഷണം...

മോദി എഫക്ട് വോട്ടാകുമോ? തൃശൂരിൽ‌ വമ്പൻ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ...

Topics

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...
spot_img

Related Articles

Popular Categories

spot_img