സന്താനത്തിന്റെ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലർ, നായിക ഗോപിക രമേഷ്; ‘സാന്റാ 20’ ചിത്രീകരണം ആരംഭിച്ചു

സന്താനം നായകനായ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പേര് ‘സാന്റാ 20’ എന്നാണ്. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കെ.ജെ. ഗണേഷ്, വിജയ് കെ സെല്ലയ്യ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധമാൻ കൃഷ്ണ ആണ്.

ടൈം ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ആവേശകരമായ ഈ ഡിറ്റക്ടീവ് ത്രില്ലറിൽ, നിഗൂഢത, സസ്പെൻസ്, നർമം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു കുറ്റകൃത്യം പുറത്തു കൊണ്ടുവരാൻ, അപ്രതീക്ഷിതവും സാഹസികവും ആവേശകരവുമായ ഒരു യാത്രയിലേക്ക് പുറപ്പെടുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ് മരിയൻ, പ്രദീപ് ആന്റണി, ഫൗസി, ടിഎസ്ആർ എന്നിവർ നിർണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സന്താനത്തിനൊപ്പം ഗോപിക രമേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ, ഒരു വമ്പൻ ദൃശ്യാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ‘സാന്റാ 20’ യുടെ ടീം.

നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായ ‘യാത്തിസൈ’, ‘കുമാരസംഭവം’ എന്നിവ അവതരിപ്പിച്ച വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസുമായി ചേർന്ന് ഈ ആകർഷകമായ കഥയ്ക്ക് ജീവൻ നൽകുന്നു. ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന തമിഴ് സിനിമയുടെ, പുത്തൻ വിനോദ സിനിമകളുടെ നിരയിലേക്ക് ഒരു വ്യത്യസ്തമായ അനുഭവം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം, സന്താനത്തിന്റെ കരിയറിലെ ഏറ്റവും ആവേശകരവും വിനോദകരവുമായ ചിത്രങ്ങളിലൊന്നായ മാറാനുള്ള ഒരുക്കത്തിലാണ്.

ഛായാഗ്രഹണം- റിച്ചാർഡ് എം നഥാൻ, സംഗീത സംവിധായകൻ- നിവാസ് കെ പ്രസന്ന, പ്രൊഡക്ഷൻ ഡിസൈനർ- ജാക്കി, സ്റ്റണ്ട് ഡയറക്ടർ- ദിലീപ് സുബ്ബരായൻ, കോസ്റ്റ്യൂം ഡിസൈനർ- പ്രിയ രവി, എഡിറ്റർ- പ്രവീൺ കെ. എൽ., പോസ്റ്റർ ഡിസൈനർ- ട്യൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ആനന്ദ കൃഷ്ണൻ, അസോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- യെഷിൽ, മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ; വിജയരാഘവൻ ആർ, പിആർഒ – ശബരി.

Hot this week

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ഇസ്രയേലിന്റേയും അമേരിക്കയുടേയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍...

യുദ്ധം ആരംഭിച്ചത് ഇറാനല്ല; അമേരിക്ക രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുന്നു’; ഇറാൻ

അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ്...

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ. മേഖലയിലെ യു എസ്...

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി, എല്ലാ ജില്ലകളിലും സ്‌റ്റേഡിയം; പ്രകടന പത്രിക പുറത്തിറക്കി DMK

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പ്രഭാത ഭക്ഷണം...

മോദി എഫക്ട് വോട്ടാകുമോ? തൃശൂരിൽ‌ വമ്പൻ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ...

Topics

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...
spot_img

Related Articles

Popular Categories

spot_img