അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ പിഴ അടയ്ക്കാതെ ബിജെപി; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മേയറും ഭരണസമിതിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിൽ പിഴ അടയ്ക്കാതെ ബിജെപി ജില്ല നേതൃത്വം. രണ്ട് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന കോർപ്പറേഷൻ്റെ നിർദേശം പാലിക്കാൻ ഇതുവരെ ബിജെപി നേതൃത്വം തയ്യാറായില്ല. സ്വന്തം പാർട്ടിക്കാരുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് മേയറും ഭരണസമിതിയും.

ജനുവരി 23 ന് ആണ് പ്രധാനമന്ത്രി തലസ്ഥാന നഗരിയിലെത്തിയത്. ഹൈക്കോടതി വിധി ലംഘിച്ചാണ് സന്ദർശനത്തോട് അനുബന്ധിച്ച് നഗരം മുഴുവൻ ബിജെപി ജില്ലാ നേതൃത്വം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. നടപ്പാത കയ്യേറി ബോർഡുകൾ വെച്ചതിന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയനെ പ്രതിയാക്കി കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരുന്നു. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലായിരുന്നു കേസ്.

തൊട്ടുപിന്നാലെയാണ് കോർപ്പറേഷൻ റവന്യു വിഭാഗം 19.7 ലക്ഷം രൂപ ബിജെപിക്ക് പിഴ ചുമത്തിയത്. രണ്ട് ദിവസത്തിനകം പിഴത്തുക അടയ്ക്കണമെന്നും നിർദേശിച്ചിരുന്നു. നോട്ടീസ് നൽകിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേഷൻ നടപടിയെ സ്വാഗതം ചെയ്ത് കരമന ജയനും രംഗത്തെത്തി. എന്നാൽ രണ്ടു മാസമായിട്ടും ഇതുവരെ പിഴ അടച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

മാത്രമല്ല, പിഴ ചുമത്തിയ റവന്യൂ ഓഫീസറെയും മറ്റ് ഉദ്യോഗസ്ഥരെയും ഭരണസമിതി സ്ഥലം മാറ്റിയതും വിവാദമായിരുന്നു. കെട്ടിടങ്ങളുടെ വാടക അടക്കം കോർപ്പറേഷന് കിട്ടാനുള്ള പണം തിരിച്ച് പിടിക്കുമെന്നായിരുന്നു മേയറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.വി. രാജേഷ് പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്വന്തം പാർട്ടിക്കാരുടെ പിഴത്തുക ഈടാക്കുന്നതിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് നഗരസഭാ ഭരണസമിതി.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img