“10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് വരും”; സൂര്യയുടെ ‘കറുപ്പി’നെക്കുറിച്ച് ആർജെ ബാലാജി

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കറുപ്പ്’. കഴിഞ്ഞ കുറച്ചു ദിവങ്ങളായി സിനിമയെ സംബന്ധിക്കുന്ന നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംവിധായകനും നിർമാതാവും തമ്മിൽ തർക്കമാണെന്നതിൽ തുടങ്ങി സിനിമയുടെ റിലീസ് തീയതി ഏപ്രിൽ 10 ആണെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ, ഇത്തരം വാർത്തകളിൽ വസ്തുതകളില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആർജെ ബാലാജി.

‘കറുപ്പ്’ സിനിമയുടെ റിലീസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ആർജെ ബാലാജി വ്യക്തമാക്കി. സിനിമയുടെ റിലീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നും സംവിധായകൻ അറിയിച്ചു. “ഞങ്ങൾ അധികം സമയം എടുക്കില്ല. അടുത്ത 7-10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് പുറത്തുവരും, അതോടെ എല്ലാ സംശയങ്ങളും മാറും. തീർച്ചയായും ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യില്ല. സംവിധായകനും നിർമാതാവും തമ്മിൽ അടി, ഞാൻ എസ്ആർ പ്രഭുവിനെ അടിക്കുന്ന വീഡിയോ, ഞാൻ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നു, എനിക്കും മ്യൂസിക് ഡയറക്ടർക്കും ഇടയിൽ അടിയാണ് എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. കാത്തിരുന്ന് നിങ്ങൾ നിരാശരാണെന്ന് എനിക്കറിയാം. ഈ കാത്തിരിപ്പിന് തീർച്ചയായും ഫലമുണ്ടാകും,” എന്നാണ് സംവിധായകൻ പറഞ്ഞത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വേനൽക്കാല അവധിക്കാലത്ത് തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന എന്റർടെയ്‌നർ ആയിരിക്കും ‘കറുപ്പ്’ എന്ന് നേരത്തെ ബാലാജി പറഞ്ഞിരുന്നു.

രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘കറുപ്പ്’. ജി.കെ. വിഷ്ണു ആണ് സിനിമയുടെ ഛായാഗ്രഹണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് ‘കറുപ്പി’ന്റെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്.

ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img