മകൻ പറഞ്ഞു, ഇന്ത്യാ സന്ദർശനത്തിന് മുൻപ് ‘ധുരന്ധർ’ കണ്ട് ഫിൻലൻഡ് പ്രസിഡന്റ്

ആദ്യ ഭാഗമുണ്ടാക്കിയ ആവേശം അവസാനിക്കും മുൻപ് ‘ധുരന്ധർ 2’ തിയേറ്റുകളിലേക്ക് എത്തുകയാണ്. മാർച്ച് 19ന് റിലീസ് ആകുന്ന ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോയുടെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തിൽ ട്രെൻഡിങ്ങായ ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

‘ധുരന്ധർ’ സിനിമയ്ക്ക് ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ആരാധകർ ഏറെയാണ്. ഇന്ത്യാ സന്ദർശനത്തിനെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഒരു കടുത്ത ‘ധുരന്ധർ’ ആരാധകനാണെന്ന് പറയുമ്പോൾ തന്നെ ഈ ചിത്രത്തിന് ആഗോളതലത്തിൽ ലഭിച്ച സ്വീകാര്യത ഊഹിക്കാമല്ലോ.

സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ‘ധുരന്ധർ’ കണ്ട കാര്യം അലക്സാണ്ടർ സ്റ്റബ് വെളിപ്പെടുത്തിയത്.

“ഇന്ത്യയിൽ വരുന്നതിന് മുൻപ് എന്റെ മകനാണ് ‘ധുരന്ധർ’ കാണാൻ നിർദേശിച്ചത്. ഞാൻ കണ്ടു. തീർച്ചയായും, ഞാനും ആ നറേറ്റീവിന്റെ ഭാഗമാണ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായതിൽ എനിക്ക് സന്തോഷമുണ്ട്. മാർച്ച് 19ന് പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ഞാൻ കാത്തിരിക്കുകയാണ്,” സ്റ്റബ് എഎൻഐയോട് പറഞ്ഞു.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ ഇതിനോടകം തന്നെ ഇന്ത്യയിൽ നിന്ന് 12.29 കോടി രൂപയോളം സിനിമ സ്വന്തമാക്കി കഴിഞ്ഞു. വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ 38,500 പ്രീമിയർ ഷോ ടിക്കറ്റുകളാണ് യുഎസിൽ മാത്രം വിറ്റുപോയത്.

അതേസമയം, ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ: ദ റിവഞ്ച് ‘ ട്രെയ്‌ലർ ആഗോള തലത്തിൽ തരംഗമാകുകയാണ്. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നേടിയത് 312 മില്യണിലധികം കാഴ്ചക്കാരെയാണ്. ട്രെയ്‌ലറിലെ ഗംഭീര പശ്ചാത്തല സംഗീതവും മൂർച്ചയേറിയ ഡയലോഗുകളും ഇതിനോടകം തന്നെ വലിയ പ്രശംസയാണ് നേടിയത്. ഇൻസ്റ്റഗ്രാം റീലുകളും എഡിറ്റ് വീഡിയോകളും വഴി സമൂഹ മാധ്യമങ്ങളിലും ട്രെയ്‌ലർ രംഗങ്ങൾ വൈറൽ ആണ്. ഗൂഗിൾ സെർച്ച് ട്രെൻഡിലും ട്രെയ്‌ലർ വലിയ പ്രചാരമാണ് നേടുന്നത്.

രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ‘ധുരന്ധർ 2’ ആഗോള റിലീസായി എത്തുന്നത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img