വെൽത്  മാനേജ്‌മന്റ് ബിസിനസ് ശക്തിപ്പെടുത്തുക ലക്ഷ്യം; ‘വെൽത് ഹബ്ബ്’ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

 വെൽത് മാനേജ്‌മെന്റ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ‘ഫെഡ് വെൽത്’ എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിനൊപ്പം ബാങ്കിന്റെ ആദ്യ വെൽത് ഹബ് എറണാകുളം ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചു.  90 വർഷത്തിലേറെ പ്രവർത്തനപാരമ്പര്യവും വിശ്വാസ്യതയുമുള്ള ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് അനുയോജ്യമായ വെൽത് പ്രൊഡക്ടുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സ്ഥിരനിക്ഷേപം, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്, തുടങ്ങിയ ഉത്പന്നങ്ങളും അവസരങ്ങളും ഗിഫ്റ്റ് സിറ്റിയിലൂടെ അവതരിപ്പിക്കുന്ന  പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.

സാമ്പത്തിക സേവന രംഗത്തെ അതികായനായ വീരേന്ദ്ര സോംവൻശിയാണ് ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്‌മന്റ് ബിസിനസിന് നേതൃത്വം നൽകുന്നത്.

രാജ്യമൊട്ടാകെയുള്ള പ്രധാന സ്ഥലങ്ങളിൽ വെൽത്ത് ഹബ്ബുകൾ ആരംഭിക്കുമെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു. ഓഹരി വിപണിയിലെ മാറ്റങ്ങളെക്കുറിച്ചും ഗുണമേന്മയുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ചുമുള്ള മികവുറ്റ സേവനം നൽകുകയാണ് വെൽത്ത് ഹബ്ബുകളിലൂടെ ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്. വൈദഗ്ധ്യം ലഭിച്ച റിലേഷൻഷിപ് മാനേജർമാരുടെയും പോർട്ട്‌ഫോളിയോ കൗൺസിലർമാരുടെയും സേവനം വെൽത്ത് ഹബ്ബുകളിൽ ലഭ്യമാക്കും.

അതിസമ്പന്നരായ ഇടപാടുകാർക്ക് നിക്ഷേപ അവസരങ്ങൾ നൽകുന്നതിന്, നിലവിൽ ഫെഡറൽ ബാങ്കുമായി സഹകരിക്കുന്ന പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സേവനവ്യവസ്ഥകൾ പുനക്രമീകരിക്കാനും ധാരണയായിട്ടുണ്ട്. ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ 8.69 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫെഡറൽ ബാങ്കിനുള്ളത്.

വെൽത്ത് മാനേജ്‌മന്റ് ബിസിനസ് രംഗത്ത് ശക്തമായ അടിത്തറ രൂപപ്പെടുത്താൻ ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെ സാധിച്ചുവെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. വളർച്ചയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ നിക്ഷേപിക്കാനും സ്വന്തം ഫ്രാൻഞ്ചൈസി രൂപീകരിക്കാനും ആണ് ലക്ഷ്യമിടുന്നത്. ഇക്വിറസുമായുള്ള സഹകരണം തങ്ങൾ വിലമതിക്കുന്നുവെന്നും തുടർന്നുകൊണ്ടുപോവാൻ താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 7 വർഷമായി ഞങ്ങൾ സഹകരണത്തിലാണ്.  നിലവിൽ 23 നഗരങ്ങളിൽ സാന്നിധ്യമുള്ള, മികച്ച 10  മുൻനിര സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ ഞങ്ങൾക്ക് സാധിച്ചു.  ഇക്വിറസ് ക്യാപിറ്റൽ എംഡി അജയ് ഗാർഗ് പറഞ്ഞു. സാങ്കേതിക പരിജ്ഞാനവും ബിസിനസ് സാധ്യതകളും ഉറപ്പാക്കി, വെൽത്ത് മാനേജ്‌മന്റ് മേഖലയിൽ വളർച്ച കൈവരിക്കുന്നതിന് കമ്പനിയുടെ പൂർണ പിന്തുണ ഫെഡറൽ ബാങ്കിന് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img