ദീർഘ സമയം ഇരുന്ന് ജോലി ചെയ്യുന്നത് രക്തക്കുഴലുകളെയും ഹൃദയത്തെയും തകരാറിലാക്കുന്നതെങ്ങനെ?

ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. തുടക്കത്തിൽ ഇരുന്നുള്ള ജോലി സുഖകരമായി തോന്നുമെങ്കിലും ദീർഘ കാലം ഇത്തരത്തിൽ ഇരുന്ന് പണിയെടുക്കുന്നത് പല അസുഖങ്ങൾക്കും കാരണമാകും. അതിലൊന്നാണ് ഹൃദ്രോഗം. ഹൃദ്രോഗത്തിൻ്റെ പ്രാഥമിക ലക്ഷണങ്ങളായി പ്രധാനമായി കണക്കാക്കുന്നത് നെഞ്ചു വേദന, ശ്വാസ തടസ്സം എന്നിവയെയാണ്. എന്നാൽ ഇതിന് മുന്നോടിയായി കാലിലെ ഞരമ്പുകൾ കാണിക്കുന്ന ലക്ഷണങ്ങൾക്ക് അധികം ശ്രദ്ധ നൽകാറില്ല ആരും.

മണിക്കൂറുകളോളം ഇരിക്കുമ്പോൾ ഞരമ്പുകളിലൂടെ രക്തം ഒഴുകാൻ സഹായിക്കുന്ന മസിലുകളുടെ പ്രവർത്തന ക്ഷമത കുറയും. അതോടെ രക്തയോട്ടം കുറയുകയും ഇത് വഴി ശരീരത്തിൽ എല്ലായിടത്തും ഓക്സിജനും മറ്റ് പോഷകങ്ങളും എത്തുന്നത് തടസ്സപ്പെടുകയും ചെയ്യും.

രക്തയോട്ടം സുഗമമാക്കുന്നതിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കാലിലെ രക്തക്കുഴലുകളെയാണ്. മസിലുകൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ രക്തം പമ്പ് ചെയ്യാതെ വരും. ഇത് സ്ഥിരമായി സംഭവിക്കുമ്പോൾ മൈക്രോ വാസ്കുലേറ്റർ എന്ന ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുമെന്ന് കാർഡിയോളജിസ്റ്റ് ഡോ.ബൻസാൽ പറയുന്നു.

രക്തക്കുഴലുകൾ തകരാറിലാകുന്നതിന് തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. കാലുകളിൽ അസ്വസ്ഥത ഉണ്ടാകുന്നത് പലപ്പോഴും തളർച്ചയാണെന്ന് കരുതി അവഗണിക്കുകയാണ് പതിവ്. എന്നാൽ അത് രക്തക്കുഴലുകൾ തകരാറിലാകുന്നതിൻ്റെ ലക്ഷണമാകാം.

പരിഹാരം ഉണ്ട്…

ചെറിയ വ്യായാമങ്ങളും ജീവിത ശൈലിയിലെ മാറ്റങ്ങളും കൊണ്ട് രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാം. ഒപ്പം ഹൃദയത്തെയും. തുടർച്ചയായി ഒരു സ്ഥലത്തിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കി ഓരോ 30 മിനിട്ടിലും കുറച്ച് നേരം നടക്കുന്നത് കാലുകളിലെ മസിലുകൾക്ക് ആരോഗ്യം നൽകുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യും. ലിഫ്റ്റിന് പകരം പടവുകൾ ഉപയോഗിക്കുന്നതും നല്ലൊരു രീതിയാണ്. ഭക്ഷണ ശേഷം നടക്കുക. ഒപ്പം, ഇരുന്ന് ജോലി ചെയ്യുന്നതിനിടക്ക് കൈ കാലുകൾ വലിച്ചു നീട്ടുന്നത് നല്ലതാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img