ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം  ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വർഗീസ്, റവ. പി. ചാക്കോ, സന്നദ്ധ സുവിശേഷികാ സംഘം സെക്രട്ടറി ആനി വർഗീസ് എന്നിവർ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നൈജീരിയൻ വനിതകൾ തയ്യാറാക്കിയ “വരൂ, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും” (മത്തായി 11:28) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.

ബ്ലെസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജീവിതഭാരങ്ങൾക്കിടയിൽ ക്രിസ്തു നൽകുന്ന ആശ്വാസത്തെയും സമാധാനത്തെയും കുറിച്ച് അവർ സംസാരിച്ചു.

നൈജീരിയൻ പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും വസ്ത്രങ്ങൾ ധരിച്ചാണ് വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചത്. നൈജീരിയയിലെ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ, ദാരിദ്ര്യം, വിശ്വാസപരമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള സാക്ഷ്യങ്ങളും വീഡിയോ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി.

സന്നദ്ധ സുവിശേഷികാ സംഘം അംഗങ്ങളായ നാല് പേർ നൈജീരിയൻ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ അവതരിപ്പിച്ചു. സബീന ചെറിയാൻ മദ്ബഹാ ശുശ്രൂഷകളിൽ സഹായിയായി.

“അറിവോടെയുള്ള പ്രാർത്ഥന, പ്രാർത്ഥനാപൂർവ്വമായ പ്രവർത്തനം” എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സ്തോത്രകാഴ്ചയും ശേഖരിച്ചു. വിവിധ തലമുറകളിൽപ്പെട്ട വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ പ്രാർത്ഥനാ ദിനം അർത്ഥവത്തായ ഒന്നായി മാറി.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img