ത്യാഗരാജൻ കുമാരരാജയുടെ ‘ആരണ്യ കാണ്ഡം’ റീ റിലീസിന്; തീയതി പ്രഖ്യാപിച്ച് നിർമാതാവ്

വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ പ്രശസ്തനായ തമിഴ് സംവിധായകനാണ് ത്യാഗരാജൻ കുമാരരാജ. 2011 ജൂൺ 10ന് റിലീസ് ആയ ‘ആരണ്യ കാണ്ഡം’ എന്ന ചിത്രലൂടെയാണ് കുമാരരാജയുടെ സിനിമാ പ്രവേശം. ഒന്നര പതിറ്റാണ്ടിന് ശേഷം ഈ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു. നടനും പിന്നണി ഗായകനുമായ എസ്.പി. ചരൺ ആണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

“ചില സിനിമകൾക്ക് പ്രായമാകില്ല. അവ കൾട്ട് ക്ലാസിക്കുകളാകും,” എന്ന് കുറിച്ചുകൊണ്ടാണ് ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ മകൻ ചരൺ റീ റിലീസ് തീയതി പ്രഖ്യാപിച്ചത്. മാർച്ച് 13ന് ആണ് ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.

ഡാർക്ക് ഹ്യൂമറിന് പ്രാധാന്യം നൽകിയാണ് ഈ നിയോ-നോയിർ ചിത്രം ത്യാഗരാജൻ കുമാരരാജ ഒരുക്കിയിരിക്കുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങൾക്കും ‘ആരണ്യ കാണ്ഡം’ അർഹമായി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ത്യാഗരാജൻ കുമാരരാജയ്ക്കും, മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം പ്രവീൺ കെ.എൽ, എൻ.ബി. ശ്രീകാന്ത് എന്നിവർക്കും ലഭിച്ചു.

രവി കൃഷ്ണ, ജാക്കി ഷ്രോഫ്, സമ്പത്ത് രാജ്, യാസ്മിൻ പൊന്നപ്പ, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയത്. പി.എസ്. വിനോദ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്.

‘ആരണ്യ കാണ്ഡ’ത്തിന് ശേഷം എട്ട് വർഷങ്ങൾ കഴിഞ്ഞാണ് കുമാരരാജ തന്റെ രണ്ടാമത്തെ ചിത്രമായ ‘സൂപ്പർ ഡീലക്സ്’ (2019) പുറത്തിറക്കിയത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സമാന്ത എന്നിവർ അഭിനയിച്ച ഈ ചിത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘പോക്കറ്റ് നോവൽ’ ആണ് ഏറ്റവും പുതിയ കുമാരരാജ ചിത്രം. വിജയ് സേതുപതി, കന്നഡ താരം രാജ് ബി ഷെട്ടി, കിഷോർ, മാളവിക മോഹനൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img