“ബിഹാറിനെ വികസനത്തിൽ പിറകോട്ടടിച്ചു”; എൻഡിഎക്കെതിരെ വിമർശനവുമായി തേജസ്വി യാദവ്

എൻഡിഎക്കെതിരായ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിൻ്റെ വിമർശനങ്ങൾക്ക് പിന്നാലെ ബിഹാറിൽ രാഷ്ട്രീയ യുദ്ധം. വർഷങ്ങളായി ഇരട്ട എൻജിനിൽ സർക്കാർ പ്രവർത്തിച്ചിട്ടും സംസ്ഥാനത്തെ വികസന സൂചികയിൽ പിറകോട്ടടിച്ചു എന്നാണ് വിമർശനം. സാമൂഹ്യമാധ്യമത്തിൽ തേജസ്വി പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് സർക്കാറിൻ്റെ പോരായ്മകൾ എടുത്ത് പറയുന്നത്.

ഇത്രയും വർഷം കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും പിന്തുണ ഉണ്ടായിട്ടു പോലും ബിഹാർ സാമൂഹികവും സാമ്പത്തികമായും ഏറെ പിന്നിലാണെന്ന് തേജസ്വി കുറിച്ചു. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാണ് ബിഹാറെന്നും ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് നിന്നാണെന്നും കുറിച്ച അദ്ദേഹം തൊഴിലില്ലായ്മ, വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ചും പരാമർശിച്ചു.

രാജ്യത്ത് സാക്ഷരതാ നിരക്കും, പ്രതിശീർഷ വരുമാനവും കാർഷിക വരുമാനവും ഏറ്റവും കുറവുള്ള സംസ്ഥാനം ബിഹാറാണെന്ന് തേജസ്വി കുറിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസ ഗുണ നിലവാരത്തിലും സംസ്ഥാനം പിന്നോട്ടാണെന്ന് കുറിപ്പിൽ പറയുന്നു.

എന്നാൽ തേജസ്വിയുടെ ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു. 1990-2005 കാലയളവിലെ ബിഹാറിൻെറ അവസ്ഥയെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്ത് പാർട്ടി വക്താവ് നീരജ് കുമാർ ഭരണകൂടത്തിൻ്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. എൻ.ഡി.എ സർക്കാർ നിലവിൽ വരുന്നതിനു മുമ്പ് ബിഹാറിൻ്റെ ദാരിദ്ര്യ നിരക്ക് 60 ശതമാനത്തിനു മുകളിലും സാക്ഷരതാ നിരക്ക് 47ശതമാനത്തോളവുമായിരുന്നുവെന്നും നീരജ് കുമാർ വാദിച്ചു. തൊഴിൽ, നിക്ഷേപം തുടങ്ങിയവയിൽ ബിഹാർ മികച്ച നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img