‘ സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്’; മുഖ്യമന്ത്രി

ട്വന്റി ട്വന്റി ലോകകപ്പില്‍ സഞ്ജു സാംസണ്‍ കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയതില്‍ നമുക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണം പറഞ്ഞ 3 ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവാണ്. സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക് ആണ്. വിജയത്തിന്റെ അമരക്കാരന്‍ സഞ്ജു ആയിരുന്നു, അതില്‍ നമുക്കും അഭിമാനിക്കാം. കഠിനാധ്വാനവും മനസാന്നിധ്യവുമാണ് അദ്ദേഹത്തെ ഈ നീലയിലേക്ക് എത്തിച്ചത്. മകന്റെ കായിക മികവ് മുന്നില്‍ക്കണ്ട് ജീവിതം ഉഴിഞ്ഞു വച്ച ഒരു കുടുംബത്തിന്റെ വിജയം കൂടിയാണിത്. കേരളത്തിലെ ക്രിക്കറ്റില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ തിളക്കമാറുന്ന അടയാളമാണ് സഞ്ജു. പുരോഗമന മാറ്റത്തിന്റെ ചിത്രമാണിത്. കേരള ക്രിക്കറ്റ് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടങ്ങള്‍ – അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി കണ്ട സ്വപ്നം നടന്നതിലുള്ള സന്തോഷമെന്ന് സംഞ്ജു സാംസണ്‍ പറഞ്ഞു. നിങ്ങള്‍ എല്ലാവരും സന്തോഷത്തില്‍ എന്റെ കൂടെ ഉണ്ട് എന്നുള്ളതാണ് സന്തോഷം. ഞാന്‍ നേടിയ ഏറ്റവും വലിയ അച്ചീവ്‌മെന്റ് എന്റെ നാട്ടുകാരുടെ പ്രാര്‍ത്ഥനയാണ്. ഒരു പ്രാവശ്യം എങ്കിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. ദൈവത്തിന് നന്ദി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യം കെസിഎയില്‍ എത്തുന്നത്. ഇത്രയും വലിയ സൗകര്യങ്ങള്‍ ഇപ്പോള്‍ കെഎസ്ഇബിക്ക് ഒരുക്കാന്‍ സാധിച്ചു. ഇനിയും കെസിഎക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കട്ടെ. നാളെ എന്തെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് ഏറ്റവും വലിയ ആഗ്രഹം ആയിരിക്കണം. കേരളത്തില്‍ നിന്നാണ്,തിരുവനന്തപുരത്ത് നിന്നാണ് നമുക്ക് എന്തെങ്കിലും പറ്റുമോ എന്ന് ചിന്തിക്കരുത്. കുറേ പേര് നമ്മളെ എതിര്‍ക്കും, പറ്റില്ല എന്ന് പറയും. പക്ഷെ ആ ശക്തി ആണ് നമ്മളെ മുന്നോട്ട് കൊണ്ട് പോകുന്നത് – അദ്ദേഹം പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img