ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.

തിരുക്കർമ്മങ്ങളുടെ സമയക്രമം

ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. രാവിലെ 10:30-ന് ഇംഗ്ലീഷിലും വൈകുന്നേരം 7:30-ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.

പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും തിരുക്കർമ്മങ്ങൾ നടക്കും. തിരുക്കർമ്മങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

പീഡാനുഭവ വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9:30-ന് ഇംഗ്ലീഷിൽ പീഡാനുഭവ വായനയും തിരുക്കർമ്മങ്ങളും നടക്കും. വൈകുന്നേരം 5:45-ന് മലയാളത്തിൽ കുരിശിന്റെ വഴിയും തുടര്‍ന്ന് 7:00-ന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.

വിശുദ്ധ ശനി (ഏപ്രിൽ 4): ശനിയാഴ്ച രാവിലെ 9:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടക്കും. വിശുദ്ധ  ജലം മെഴുകുതിരികൾ എന്നിവയുടെ വെഞ്ചരിപ്പും ജ്ഞാനസ്നാനവ്രത നവീകരണവും നടത്തെപ്പെടുന്നതാണ്.

ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ശനിയാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും ആരംഭിക്കും.

ഈസ്റ്റർ ഞായർ (ഏപ്രിൽ 5): യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷം പങ്കുവെക്കുന്ന ഈസ്റ്റർ ദിനത്തിൽ രാവിലെ 9:00-ന് മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

പാരിഷ്  കൗൺസിലിന്റെയും  പാരിഷ്  എക്സിക്യൂട്ടീവ്  അംഗങ്ങളായ സജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേപ്പറമ്പിൽ, സാബു കറുകപ്പറമ്പിൽ, നിതിൻ വട്ടമറ്റത്തിൽ, ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ. റെജി എസ്.ജെ.സി. എന്നിവരുടെയും നേതൃത്വത്തിൽ    ധ്യാനത്തിന്റെയും, വിശുദ്ധവാര  കർമങ്ങളുടെയും എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു

ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് smkchouston.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Hot this week

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...

Topics

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...
spot_img

Related Articles

Popular Categories

spot_img