യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ഇറാന്‍. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ക്കായി യുഎസിലേക്ക് പോകാനാകില്ലെന്ന നിലപാടിലാണ് ഇറാന്‍. ഫിഫയുമായി ഇറാനിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് മെഹ്ദി താജ് നിലവില്‍ സംസാരിച്ചുകൊണ്ടിരിക്കുയാണെന്ന് മെക്‌സികോയിലെ ഇറാനിയന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

ലോകകപ്പിന് യോഗ്യത നേടിയ ഇറാന് ജൂണ്‍ 11 മുതല്‍ യുഎസ്, കാനഡ, മെക്‌സികോ എന്നിവടിങ്ങളിലായാണ് മത്സരം. രണ്ട് മാച്ചുകള്‍ ലോസ് ആഞ്ചലസിലും സിയാറ്റിലിലും വച്ച് നടക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇറാന്‍ രംഗത്തെത്തിയത്.

‘ഇറാനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ സുരക്ഷയില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് ട്രംപ് തുറന്നു പറഞ്ഞതുകൊണ്ട് തന്നെ ഞങ്ങള്‍ ഉറപ്പായും അമേരിക്കയിലേക്ക് പോകുന്നില്ല. നിലവില്‍ ഇറാന്റെ മാച്ചുകള്‍ മെക്‌സികോയിലേക്ക് മാറ്റാന്‍ പറ്റുമോ എന്നത് സംബന്ധിച്ച് ഫിഫയുമായി ചര്‍ച്ച നടത്തി വരികയാണ്,’ ഇറാനിയന്‍ ഫുട്‌ബോള്‍ തലവന്‍ മെഹ്ദി താജ് പറഞ്ഞു.

ഫെബ്രുവരിയില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണത്തോടെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുത്തത്. അപ്പോള്‍ മുതല്‍ തന്നെ യുഎസില്‍ വച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയ ഇറാന്റെ പ്രാതിനിധ്യവും സംശയകരമായിരുന്നു.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img