“യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ”; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

98ാമത് ഓസ്കാർ പുരസ്കാരദാനച്ചടങ്ങിൽ യുദ്ധവിരുദ്ധ നിലപാടും പലസ്തീൻ ഐക്യദാർഢ്യവുമായി സ്പാനിഷ് താരം ഹാവിയെർ ബാർദെം. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാൻ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമെത്തിയ നടൻ പലസ്തീനായി ശബ്ദമുയർത്തി.

‘യുദ്ധം വേണ്ട’ എന്ന് സ്പാനിഷിൽ കുറിച്ച ബാഡ്ജ് ധരിച്ചാണ് ഹാവിയെർ ബാർദെം ചടങ്ങിന് എത്തിയത്. പുരസ്കാരം പ്രഖ്യാപിക്കാൻ പ്രിയങ്കയ്‌ക്കൊപ്പം വേദിയിൽ എത്തിയ നടൻ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. “യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ,”’ എന്നായിരുന്നു നടന്റെ വാക്കുകൾ.

ഓസ്കാർ ചടങ്ങ് തുടങ്ങുന്നതിന് മുൻപ് റെഡ് കാർപ്പറ്റിൽ മാധ്യമങ്ങളോട് സംസാരിച്ച നടൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായി വിമർശിച്ചു.

“2003ൽ ഇറാഖ് യുദ്ധസമയത്ത് ഞാൻ ഉപയോഗിച്ച അതേ പിൻ ആണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്. അതൊരു നിയമവിരുദ്ധമായ യുദ്ധമായിരുന്നു. 23 വർഷങ്ങൾക്കിപ്പുറം മറ്റൊരു നുണയുമായി (ഡൊണാൾഡ്) ട്രംപും (ബെഞ്ചമിൻ) നെതന്യാഹുവും ചേർന്ന് സൃഷ്ടിച്ച മറ്റൊരു നിയമവിരുദ്ധ യുദ്ധത്തിന് മുന്നിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്,” നടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, നൊർവീജിയൻ ചിത്രം ‘സെന്റിമെന്റൽ വാല്യു’ ആണ് മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനും അടക്കം ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി പോൾ തോമസ് ആൻഡേഴ്സൺ ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ഓസ്കാറിൽ തിളങ്ങി. അക്കാദമി അവാർഡുകളുടെ ചരിത്രത്തിലെ ഏറ്റവും അധികം നോമിനേഷനുകൾ സ്വന്തമാക്കിയ ‘സിന്നേഴ്‌സി’നെ പിന്തള്ളിയാണ് ഈ നേട്ടം. മികച്ച നടന് ഉൾപ്പെടെ നാല് അവാർഡുകളാണ് ‘സിന്നേഴ്സ്’ നേടിയത്. മികച്ച നടനായി മൈക്കൽ ബി. ജോർദൻ (സിന്നേഴ്സ്), മികച്ച നടിയായി ജെസി ബക്‌ലി (ഹാംനറ്റ്) എന്നവർ തിരഞ്ഞെടുക്കപ്പെട്ടു.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img