നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം ടെഹ്‌റാൻ സർക്കാരിന് തിരിച്ചടിയാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനിലെ ഭരണം വ്യക്തികളെ അടിസ്ഥാനമാക്കിയുള്ളതല്ല, സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അരാഗ്ചി വിശദീകരിച്ചു. ഉന്നത നേതാക്കൾക്കെതിരായി യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ ഈ സംവിധാനത്തെ ബാധിക്കില്ലെന്നും അരാഗ്ച്ചി വ്യക്തമാക്കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിട്ട് പോലും ഈ സംവിധാനം തുടർന്നതായും അരാഗ്ച്ചി പറഞ്ഞു.

ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ലാരിജാനിയും അദ്ദേഹത്തിൻ്റെ മകൻ മൊർട്ടെസയും സഹായികളിൽ ഒരാളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇറാൻ സ്ഥരീകരിച്ചതിന് പിന്നാലെയായിരുന്നു പ്രസ്താവന. ബാസിജ് മിലിഷ്യയുടെ തലവനായ ഘോലംരേസ സുലൈമാനിയും മറ്റൊരു ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ശക്തമായ ഒരു രാഷ്ട്രീയ ഘടനയും സ്ഥാപിതമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളുമുണ്ടെന്ന് അമേരിക്കക്കാർക്കും ഇസ്രായേലികൾക്കും ഇപ്പോഴും മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അരാഗ്ചി പറഞ്ഞു. വ്യക്തികൾ തീർച്ചയായും സ്വാധീനമുള്ളവരാണ്, ഓരോ വ്യക്തിയും അവരവരുടെ പങ്ക് നിർവഹിക്കുന്നു എന്നാൽ പ്രധാനപ്പെട്ടത് ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥ വളരെ ഉറച്ച ഒരു ഘടനയാണ് എന്നതാണെന്നും അരാഗ്ച്ചി വ്യക്തമാക്കി.

“ഇറാനിയൻ തന്ത്രജ്ഞൻ മുഹമ്മദ് അലി ജാഫരി വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിച്ച ‘മൊസൈക് പ്രതിരോധ’ സിദ്ധാന്തത്തിലാണ് ഇറാനിയൻ സൈന്യം രൂപപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്തെ ബോംബാക്രമണങ്ങൾ യുദ്ധം നടത്താനുള്ള നമ്മുടെ കഴിവിനെ ഒരു തരത്തിലും ബാധിക്കില്ല. വികേന്ദ്രീകൃത മൊസൈക് പ്രതിരോധം യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കണമെന്ന് തീരുമാനിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു” എന്നും അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ അരാഗ്ച്ചി വ്യക്തമാക്കിയിരുന്നു.

ഇറാൻ്റെ മൊസൈക് പ്രതിരോധം

ഇറാനിയൻ സൈനിക ആശയമാണ് മൊസൈക്ക് ഡിഫെൻസ് എന്നത്. ഇത് ഒരൊറ്റ കമാൻഡ് ശൃംഖലയിൽ അധികാരം കേന്ദ്രീകരിക്കുന്നതിനു പകരം രാജ്യത്തിൻ്റെ പ്രതിരോധ ഘടനയെ ഒന്നിലധികം പ്രാദേശിക, അർധ-സ്വതന്ത്ര തലങ്ങളായി ക്രമീകരിക്കുന്ന രീതിയാണ്. ഈ മാതൃകയിലാണ് ഐആർജിസി, ബാസിജ്, സാധാരണ സൈനിക യൂണിറ്റുകൾ, മിസൈൽ സേനകൾ, നാവിക ആസ്തികൾ, പ്രാദേശിക കമാൻഡ് ഘടനകൾ എന്നിവ വിതരണ സംവിധാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു വിഭാഗം ആക്രമിക്കപ്പെട്ടാൽ, മറ്റുള്ളവ പ്രവർത്തിക്കുന്നത് തുടരും. അതായത് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടാലും, ശൃംഖല തകരില്ല.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ക്രമീകരിച്ചിരിക്കുന്നത് 31 പ്രവിശ്യാ കമാൻഡുകളായിട്ടാണ്. ഓരോ പ്രവിശ്യാ കമാൻഡും സ്വന്തം ആയുധങ്ങൾ, ഇൻ്റലിജൻസ്, കമാൻഡ് സംവിധാനങ്ങൾ എന്നിവയുള്ള ഒരു സ്വയംപര്യാപ്ത സൈനിക യൂണിറ്റായിട്ടാണ് പ്രവർത്തിക്കുന്നത്. ഉന്നത നേതൃത്വത്തിൽ നിന്ന് ആശയവിനിമയം വിച്ഛേദിക്കപ്പെട്ടാൽ, ഈ സിദ്ധാന്തമനുസരിച്ച് പ്രാദേശിക യൂണിറ്റുകൾക്ക് സ്വന്തമായി പ്രവർത്തിക്കാനുള്ള അധികാരവും ശേഷിയും കൈവരിക്കാനാവും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img