കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയിൽ 25 കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക്; ചിക്കാഗോ രൂപതയുടെ രജതജൂബിലി ദിനത്തിൽ സമുചിതമായ ആഘോഷം

ടെക്സസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ ആത്മീയ ചൈതന്യം തുളുമ്പുന്ന വേളയിൽ 25 ബാലന്മാർ പുതുതായി അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.

2001 മാർച്ച് 13-ന് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത ഔദ്യോഗികമായി സ്ഥാപിച്ചതിന്റെ കൃത്യം 25-ാം വാർഷിക ദിനത്തിലാണ് ഈ ശുശ്രൂഷാ സ്വീകരണം നടന്നത് എന്നത് ഏറെ സവിശേഷമായി. രൂപതയുടെ രജതജൂബിലി ദിനത്തിൽ ഒരു ഇടവകയിൽ നിന്ന് തന്നെ 25 കുട്ടികൾ ഒരേസമയം ശുശ്രൂഷാ പദവിയിലേക്ക് ഉയർത്തപ്പെട്ടത് ചരിത്രമുഹൂർത്തമായി മാറി.

മാർച്ച് 13 വെള്ളിയാഴ്ച ഇടവക ദേവാലയത്തിൽ നടന്ന പ്രത്യേക തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ വൈദികർ കുട്ടികളെ ആശീർവദിക്കുകയും കൊത്തീനയും തിരുവസ്ത്രങ്ങളും നൽകി മദ്ബഹായിലേക്ക് ആനയിക്കുകയും ചെയ്തു. മദ്ബഹാ ശുശ്രൂഷകരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ  ബെർക്കുമാൻസിന്റെ  ജന്മദിനം കൂടിയായ മാർച്ച് 13-ന് തന്നെ ഈ ശുശ്രൂഷാ സ്വീകരണം നടന്നത് കുട്ടികളിലും മാതാപിതാക്കളിലും വലിയ ആവേശം പകർന്നു.

രൂപതയുടെ സ്ഥാപന ദിനത്തിൽ തന്നെ 25 കുട്ടികൾ അൾത്താര സേവനത്തിനായി സമർപ്പിതരായത് ഇടവകയ്ക്ക് ഇരട്ടി മധുരമായി. വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള വെള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ശുഭ്രധാരികളായി 25 ബാലന്മാരും പുരോഹിതരോടൊപ്പം ബലിപീഠത്തിലേക്ക് ചുവടുവെച്ചപ്പോൾ വിശ്വാസസമൂഹം പ്രാർത്ഥനയോടെ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

വരുംതലമുറയിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദികരുടെ നേതൃത്വത്തിൽ കുട്ടികളെ പ്രത്യേകമായി ഒരുക്കിയെടുത്താണ് ഈ ശുശ്രൂഷാ പദവിയിലേക്ക് എത്തിച്ചത്. ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികനെ ബലിപീഠത്തിൽ സഹായിക്കുന്നതിലൂടെ ഈ കുട്ടികൾ യേശുക്രിസ്‌തുവിനോടും അവിടുത്തെ പരിശുദ്ധ സിംഹാസനത്തോടും കൂടുതൽ അടുക്കുവാനുള്ള ഭാഗ്യമാണ് നേടിയതെന്ന് വികാരി അനുസ്മരിച്ചു.

ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകിയത്. സഭയുടെയും രൂപതയുടെയും വളർച്ചയിൽ പങ്കുചേരാൻ സന്നദ്ധരായ ഈ കൊച്ചു ശുശ്രൂഷകരെ ഇടവക സമൂഹം അഭിനന്ദിച്ചു.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img