ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹവായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് 86 വയസ്സുകാരനായ ചക്ക് നോറിസ് അന്തരിച്ചത്.

വൈറ്റ് ഹൗസിൽ നിന്നും പുറത്തേക്ക് വരുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചത്.

തികച്ചും കരുത്തനായ ഒരു മനുഷ്യൻ (tough cookie). അദ്ദേഹത്തോട് ഒരു ഏറ്റുമുട്ടലിന് ആരും ആഗ്രഹിക്കില്ല, അത്രമേൽ ശക്തനായിരുന്നു അദ്ദേഹം. എന്റെ വലിയൊരു അനുഭാവിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം തീർച്ചയായും വലിയൊരു നഷ്ടമാണ്.”

വെള്ളിയാഴ്ചയാണ് ചക്ക് നോറിസിന്റെ കുടുംബം മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബം പങ്കുവെച്ച കുറിപ്പിലെ പ്രധാന ഭാഗങ്ങൾ:

വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണസമയത്ത് അദ്ദേഹം കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ടിരുന്നുവെന്നും സമാധാനപരമായാണ് അദ്ദേഹം യാത്രയായതെന്നും കുടുംബം അറിയിച്ചു.

“ലോകത്തിന് അദ്ദേഹം ഒരു ആയോധന കലാകാരനും നടനും കരുത്തിന്റെ പ്രതീകവുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് അദ്ദേഹം ഒരു സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനും സഹോദരനുമായിരുന്നു.”

തന്റെ അച്ചടക്കത്തിലൂടെയും കാരുണ്യത്തിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും കുടുംബം അനുസ്മരിച്ചു.

‘വാക്കർ, ടെക്സസ് റേഞ്ചർ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയും നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെയും അദ്ദേഹം ലോകപ്രശസ്തനാണ്.
ആയോധന കലയിൽ  അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് അദ്ദേഹത്തെ ലോകത്തെ തന്നെ മികച്ച ആക്ഷൻ താരങ്ങളിൽ ഒരാളാക്കി മാറ്റി.

ആർനോൾഡ് ശ്വാർസെനെഗർ, സിൽവസ്റ്റർ സ്റ്റാലോൺ, ജീൻ ക്ലോഡ് വാൻ ഡാം തുടങ്ങിയ പ്രമുഖ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img