ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്  പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവൽക്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ അറിവുകൾ പകർന്നുനൽകി. മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 3:30-ന് ഗാർലൻഡിലെ ഐ.സി.സി ബാങ്ക്വറ്റ് ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ‘നിയമ അവബോധവും കുടുംബ മൂല്യങ്ങളും’ എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാർ.

അമേരിക്കയിലെ സങ്കീർണ്ണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാർക്കിടയിൽ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ്, മെലിസ റോയ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

അപകടങ്ങൾ സംഭവിക്കുമ്പോൾ പാലിക്കേണ്ട നിയമനടപടികളെക്കുറിച്ചും വ്യക്തിഗത അവകാശങ്ങളെക്കുറിച്ചും അറ്റോർണി  സൗമ്യ ജോർജ് വിശദീകരിച്ചു .ട്രസ്റ്റുകൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാവി തലമുറയ്ക്കായി സ്വത്തുക്കൾ സുരക്ഷിതമായി കൈമാറുന്ന രീതികളെക്കുറിച്ചും അറ്റോർണി  മെലിസ റോയ് ക്ലാസ്സുകൾ എടുത്തു.കുടുംബങ്ങളുടെ സാമ്പത്തികവും നിയമപരവുമായ ഭാവി സുരക്ഷിതമാക്കുന്നതിനായി എടുക്കേണ്ട മുൻകരുതലുകൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു.

സെമിനാറിൽ പങ്കെടുത്തവർക്ക് തങ്ങളുടെ lസംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദഗ്ദ്ധരിൽ നിന്ന് മറുപടി തേടാനുമുള്ള അവസരവും ലഭിച്ചു. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ ഇത്തരം പരിപാടികൾ ഇനിയും തുടരുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം ആമുഖമായി  അറിയിച്ചു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ കേരള അസോസിയേഷൻ  സെക്രട്ടറി മഞ്ജിത് കൈനിക്കര,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ  പ്രസിഡന്റ് എന്നിവർ നന്ദി രേഖപ്പെടുത്തി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img