വന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; പാക് സൂപ്പര്‍ ലീഗില്‍ മത്സരിക്കാനെത്തുന്ന വിദേശ താരങ്ങള്‍ക്ക് ഭീഷണി

ഈ വര്‍ഷത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വെറും രണ്ട് നഗരങ്ങളിലായി, കാണികളില്ലാതെയാണ് സൂപ്പര്‍ ലീഗ് നടത്തുന്നത്. എന്നിട്ടും പ്രതിസന്ധികള്‍ തീരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഇന്ധനവില കുതിച്ചുയരുന്നതും കണക്കിലെടുത്താണ് രണ്ട് നഗരങ്ങളില്‍ മാത്രമായി ടൂര്‍ണമെന്റ് ഒതുക്കിയതെന്നാണ് പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി ഞായറാഴ്ച സ്ഥിരീകരിച്ചത്.

എന്നാല്‍, പിസിബിയുടെ തീരുമാനത്തിനു പിന്നില്‍ മറ്റ് ചില കാരങ്ങള്‍ കൂടിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിഎസ്എല്ലില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച വിദേശ താരങ്ങളോട് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായും, അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയായ ജമാഅത്ത്-ഉല്‍-അഹ്രാര്‍ ആണ് വിദേശ താരങ്ങള്‍ക്ക് ഭീഷണിയുമായി രംഗത്തെത്തിയത്. പിഎസ്എല്ലില്‍ പങ്കെടുക്കുന്ന താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഡാരില്‍ മിച്ചല്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് ഭീഷണി സന്ദേശം. താരങ്ങളെ ഭീഷണിപ്പെടുത്തിയുള്ള പ്രസ്താവനയും ജമാഅത്ത്-ഉല്‍-അഹ്രാര്‍ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ടി20 ലീഗിനായി പാകിസ്ഥാനിലേക്ക് വരുന്ന വിദേശ താരങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലെന്നും എത്രയും വേഗം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറണമെന്നുമാണ് താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. തങ്ങള്‍ ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങള്‍ക്ക് എതിരല്ലെന്നും, വന്‍ താരങ്ങള്‍ പങ്കെടുക്കുന്ന വലിയ കായിക ഇവന്റുകള്‍ നടത്താനുള്ള സുരക്ഷാ ശേഷി പാകിസ്ഥാന്‍ ഭരണകൂടത്തിന് നിലവില്‍ ഇല്ലാത്തതു കൊണ്ടാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നുമാണ് സംഘടനയുടെ വിശദീകരണം.

സ്വന്തം താരങ്ങളെ പാകിസ്ഥാനിലേക്ക് അയക്കുന്നതില്‍ നിന്ന് അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ പിന്മാറണമെന്നു കൂടി ജമാഅത്ത്-ഉല്‍-അഹ്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് ജമാഅത്ത്-ഉല്‍-അഹ്രാര്‍ പറഞ്ഞതായി സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്നറിയിപ്പ് അവഗണിച്ച് പിഎസ്എല്‍ നടത്താനാണ് തീരുമാനമെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും സംഘടനയുടെ മുന്നറിയിപ്പുണ്ട്. സംഘടനയുടെ ശേഷി അനുസരിച്ച് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. എന്തു വന്നാലും ടൂര്‍ണമെന്റ് നടത്താന്‍ അനുവദിക്കില്ലെന്നും ജമാഅത്ത്-ഉല്‍-അഹ്രാര്‍ കമാന്‍ഡര്‍ പറയുന്നു. ഒരു കാരണവശാലും താരങ്ങളെ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.

ഭരണകൂടത്തിന്റെ അതിക്രമങ്ങളുടെ ഫലമായി പാക് ജനത ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ സൂപ്പര്‍ ലീഗ് നടത്തുന്നത് ക്രൂരമായ തമാശയാണെന്നാണ് ജമാഅത്ത്-ഉല്‍-അഹ്രാറിന്റെ വാദം. മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് സമാനമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

പിഎസ്എല്‍ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കേയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ എങ്ങനെയായിരിക്കും പിസിബി വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ എത്തിച്ച് ടൂര്‍ണമെന്റ് നടത്തുക എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Hot this week

അമേരിക്കയിൽ  കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത്...

ഹാരിസ് കൗണ്ടി ,സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ അനുമതി നൽകുന്ന ടെക്സസ്സിലെ ആദ്യ കൗണ്ടി

ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ...

രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ചു: ആഷ്‌ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും പ്രതിരോധ മേഖലയിലും പ്രവർത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി...

ഒഹായോയിൽ ഏഴ് മക്കളെ  കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മ അറസ്റ്റിൽ

മക്കളെ കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മയെ  ഒഹായോയിൽ അറസ്റ്റ് ചെയ്തു. മാർച്ച്...

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിൻ

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച നടന്ന...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേഷ്

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of...

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം...
spot_img

Related Articles

Popular Categories

spot_img