എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ. എംപിമാർ തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും പരിണിതഫലങ്ങൾ വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് കെസിബിസി പറഞ്ഞു.

കേന്ദ്രത്തിൻറേത് അപകടകരമായ സമീപനമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ പ്രചാരണ വിഷയങ്ങളെ ആകെ മാറ്റിമറിച്ച് കത്തുകയാണ് എഫ് സി ആർ എ നിയമ ഭേദഗതി. മറ്റു ന്യൂനപക്ഷ സമുദായങ്ങളെ കൂടി പങ്കെടുപ്പിച്ച് ബില്ലിനെ എതിർക്കാനാണ് സിബിസിഐ തീരുമാനം.

വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നും പരിണിതഫലങ്ങൾ വരുമ്പോൾ ആരും കൂടെയുണ്ടാകില്ലെന്നും കെ സിബിസി വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു. ഒരു കൂട്ടരെ അകറ്റി നിർത്തുന്ന നിലയല്ല സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രൈസ്തവസഭകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. അതേസമയം നിയമഭേദഗതി ക്രൈസ്തവ സമുദായത്തെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

Topics

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ”

യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ...
spot_img

Related Articles

Popular Categories

spot_img