ആഗോള ഹൃദയശസ്ത്രക്രിയ രംഗത്തെ പ്രതിഭ ഡോ. സുഹൈർ അൽഹലീസിനു അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ 2026-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുഹൈർ വൈ. അൽഹലീസിന്  ലഭിച്ചു. സൗദി അറേബ്യയിലും ആഗോളതലത്തിലും ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളിൽ അദ്ദേഹം നൽകിയ നാല് പതിറ്റാണ്ടോളം നീണ്ട സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം.

30,000 ശസ്ത്രക്രിയകൾ: മുതിർന്നവരിലും കുട്ടികളിലുമായി മുപ്പതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.ഹൃദയവാൽവ് മാറ്റിവെക്കുന്ന ഈ സങ്കീർണ്ണ ചികിത്സാരീതിയിൽ അദ്ദേഹം വരുത്തിയ സാങ്കേതിക പരിഷ്കാരങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 നിർധനരായ കുട്ടികൾക്കായി നിരവധി സൗജന്യ ഹൃദയ ശസ്ത്രക്രിയ മിഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകി.റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ അത്യാധുനിക ഹൃദയചികിത്സാ കേന്ദ്രം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

“അതിരുകളില്ലാതെ അറിവ് പകരുകയും മികവിനെ അംഗീകരിക്കുകയും ചെയ്യുന്ന ഈ ആഗോള സംഘടനയുടെ ആദരത്തിന്  നന്ദിയുണ്ട്  ” ഡോ. സുഹൈർ അൽഹലീസ് പറയുന്നു

സൗദി അറേബ്യയുടെ ‘കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് ഓണർ’ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, വരും വർഷങ്ങളിലും അധ്യാപനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി തുടരുമെന്ന് അറിയിച്ചു.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img