‘മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ പരിശോധിക്കണം, ഇത് എഐയുടെ കാലമല്ലേ’: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി

മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് പരിശോധിക്കണമെന്നും ഇത് എഐ ഉള്ള കാലമല്ലേയെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോഴൊന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ലല്ലോ എന്നും കെ കൃഷ്ണന്‍കുട്ടി ചോദിച്ചു. ജനതാദള്‍ നേതാവായിരുന്നു പ്രഭാതിനെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉപയോഗിക്കുകയാണ്. ചില അനാവശ്യ കാര്യങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ആളാണ് പ്രഭാതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ മാത്യു ടി തോമസും തള്ളിക്കളഞ്ഞിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴ മൂലമാണ് പ്രളയമുണ്ടായത്. സ്പില്‍വേയുടെ ഷട്ടര്‍ തുറന്നില്ലെന്നത് തെറ്റായ ആരോപണമാണ്. എല്ലാ ഷട്ടറുകളും തുറന്നിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്നും ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നുമായിരുന്നു മോത്യു കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മാത്യു കുഴല്‍നാടന്റെ ആരോപണം. കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ മുന്‍മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img