യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച ഇസ്ലാമാബാദില്‍; വെള്ളിയാഴ്ച ആരംഭിക്കും

യുഎസുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കുമെന്ന് ഇറാന്‍. രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ അറിയിച്ചത്.

ഇറാന്‍ മുന്നോട്ടുവെച്ച പത്ത് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിന് ഇറാന്‍ അംഗീകരിച്ചത്. യുഎസ് പതിനഞ്ച് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്.

പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭാഗികമായി അടച്ച ഹോര്‍മൂസ് കടലിടുക്കും ഇറാന്‍ തുറന്നു. ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് അറിയിച്ചത്.

ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം കൊലവിളി നടത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും താത്കാലികമാണെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

അതേസമയം, ഇറാനില്‍ സൈനികപരമായ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും ദീര്‍ഘകാല സമാധാന കരാറിലെത്തുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇറാന് നേരെയുള്ള ആക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ പ്രതിരോധം നിര്‍ത്തുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

ലെബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും ഉടനടി വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, സമാധാന കരാറില്‍ ലെബനന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Hot this week

ആരോഗ്യപരമായ ജീവിതത്തിന് ഒമേഗ-3 അത്യന്താപേക്ഷിതം; ഏതൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം?

സമഗ്ര ആരോഗ്യത്തിനും പ്രധാനമായി ഹൃദയാരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകമാണ് ഒമേഗ-3...

സത്യനായി ദിനേഷ് പ്രഭാകർ, രമ്യയായി കൃഷ്ണപ്രഭ; ‘ദൃഢം’ ക്യാരക്ടർ വീഡിയോകൾ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന...

വെള്ളത്തിൽ പോയാലും പ്രശ്നമില്ല; തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോൺ സീരിസായ എഫ് 33...

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! ‘ആവേശ’ത്തിന് ശേഷം ‘കാട്ടാളനി’ൽ അലോകയായി താരം

ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ...

‘മിസ്റ്റർ അപ്പാ, ഇനി പാടരുത്”; ജന്മദിനത്തിൽ ബേസിലിനെ ട്രോളി സഹോദരിയും പങ്കാളിയും

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് 37ാം ജന്മദിനം...

Topics

“നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരല്ലേ”? പോസ്റ്റല്‍ വോട്ടില്‍ തെര. കമ്മീഷനെതിരെ ഹൈക്കോടതി

സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി...

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു....

ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ

വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ...
spot_img

Related Articles

Popular Categories

spot_img