ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ.അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ പ്രകാരമാണ് ഇറാന്റെ പുതിയ നിർദേശം.

24 മണിക്കൂറിനുള്ളിൽ ഒരു എണ്ണ ടാങ്കറും അഞ്ച് വ്യത്യസ്ത ഡ്രൈ ബൾക്ക് കാരിയറുകളും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പതാകയുള്ള രണ്ട് ടാങ്കറുകളും ഹോർമുസ് വഴി സഞ്ചരിച്ചു.അതേസമയം, വെടിനിർത്തൽ കരാറിന്റെ അവിഭാജ്യ ഘടകമാണ് ലെബനോൺ എന്ന് ഇറാൻ വ്യക്തമാക്കി.ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ലെബനോണിൽ ഇസ്രായേൽ നടത്തിയ ആക്രമണം ‘നഗ്നമായ വെടിനിർത്തൽ ലംഘനം’ ആണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ലെബോണിലെ ഇസ്രായേൽ ആക്രമണം സമാധാന ചർച്ചകളെ അർത്ഥശൂന്യമാക്കും. ഇത് അപകടകരമായ സൂചനയാണ്. ഇറാൻ ഒരിക്കലും ലെബനോണിലെ സഹോദരങ്ങളെ ഉപേക്ഷിക്കില്ല.ലെബനോൺ വെടിനിർത്തലിന്റെ ഭാ​ഗമെന്ന് മധ്യസ്ഥത വഹിച്ച പാകിസ്താൻ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവശ്യങ്ങൾ യാഥാർത്ഥ്യമാകില്ലെന്ന് ഇറാൻ കൂട്ടിച്ചേർത്തു. ഇറാന്റെ ആണവോർജ്ജ മേധാവി മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സമ്പുഷ്ടീകരണ പരിപാടി നിയന്ത്രിക്കുന്നതിൽ അമേരിക്ക വിജയിക്കില്ല.ശത്രുക്കളുടെ അവകാശവാദങ്ങളും ആവശ്യങ്ങളും കുഴിച്ചുമൂടപ്പെടും. ഇറാന്റെ ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നാണ് ട്രംപിന്റെ ആവശ്യം.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img