കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ് (USPS) തീരുമാനിച്ചു. 2027 ഫെബ്രുവരിയോടെ ഫണ്ട് പൂർണ്ണമായും തീരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.

 ഫസ്റ്റ് ക്ലാസ് ‘ഫോറെവർ’ സ്റ്റാമ്പുകളുടെ വില 78 സെന്റിൽ നിന്ന് 82 സെന്റായി ഉയർത്താൻ അനുമതി തേടി.

ജീവനക്കാരുടെ വിരമിക്കൽ ഫണ്ടിലേക്ക്  സ്ഥാപനം നൽകേണ്ട വിഹിതം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് നിലവിലെ പെൻഷൻകാരെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

2025 സാമ്പത്തിക വർഷത്തിൽ മാത്രം 900 കോടി ഡോളറിന്റെ (9 Billion) നഷ്ടമാണ് USPS രേഖപ്പെടുത്തിയത്. ഓൺലൈൻ ആശയവിനിമയം കൂടിയതോടെ തപാൽ ഉരുപ്പടികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി.

കടമെടു പരിധി 1500 കോടി ഡോളറിൽ നിന്ന് 3450 കോടി ഡോളറായി ഉയർത്തണമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഡേവിഡ് സ്റ്റൈനർ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. നിലവിലെ സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

Topics

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ...
spot_img

Related Articles

Popular Categories

spot_img