മൈതാനത്തെ തന്ത്രങ്ങൾ ഇനി പുരാതന ജ്ഞാനത്തിന്റെ കരുത്തിൽ; കേരള ക്രിക്കറ്റിന്റെ വിജയഗാഥയുമായി അമയ് ഖുറാസിയയുടെ പുസ്തകം പ്രകാശനം ചെയ്തു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച “74 വർഷങ്ങൾക്ക് ശേഷം” (74 Years Later) എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രകാശനം ചെയ്തു. ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ അമയ് ഖുറാസിയയുടെ മകളും പുസ്തകത്തിന്റെ സഹരചയിതാവുമായ അമയ്സി കീർത്തി ഖുറാസിയയും പങ്കെടുത്തു. ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിലൂടെ പകർന്നുനൽകിയ കാലാതീതമായ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും ആധുനിക സ്പോർട്സ് മേഖലയിൽ, പ്രത്യേകിച്ച് ക്രിക്കറ്റിലെ സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ പ്രയോഗിക്കാമെന്ന വേറിട്ട ചിന്തയാണ് ഈ ഗ്രന്ഥം പങ്കുവെക്കുന്നത്.

പരിശീലകൻ എന്ന നിലയിൽ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കേരളം ഫൈനലിൽ പ്രവേശിച്ചതും, ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതും ഈ പുരാതന ജ്ഞാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കായിക ഗ്രന്ഥം എന്നതിലുപരി, മാനസിക കരുത്തും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വഴികാട്ടിയാകുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.

മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, സഞ്ജയ് ബംഗാർ, മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ ദുലീപ് മെൻഡിസ്, മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൺ മോഹൻലാലും പുസ്തകത്തെക്കുറിച്ചുള്ള  അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സും ആത്മീയതയും സമന്വയിക്കുന്ന കൃതി നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

Hot this week

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

Topics

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...
spot_img

Related Articles

Popular Categories

spot_img