ഇസിനോഫിലിക് മെനിംജൈറ്റിസിന് അമൃത ആശുപത്രിയിൽ സൗജന്യ അഡ്വാൻസ്ഡ് പരിശോധന

ഇസിനോഫിലിക് മെനിംജൈറ്റിസ് സംശയിക്കുന്ന രോഗികൾക്ക് സൗജന്യമായി അഡ്വാൻസ്ഡ് സി.എസ്.എഫ് പി.സി.ആർ പരിശോധന ആരംഭിച്ച് കൊച്ചി അമൃത ആശുപത്രി. ഗുരുതരമായ ഈ രോഗത്തിന് കാരണമാകുന്ന ആൻജിയോസ്റ്റ്രോംഗിലസ് കാന്റോനെൻസിസ് എന്ന പരാസൈറ്റിനെ കൃത്യമായി കണ്ടെത്തുന്നതിനാണ് ഈ പരിശോധന.

കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ്സ് (KAN) ൻറെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ. കെ.പി., അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ്, മൈക്രോബയോളജി വിഭാഗത്തിലെ ഡോ. വി. അനിൽ കുമാർ, മോളിക്യുലർ ബയോളജി ലാബിലെ ഡോ. സച്ചിൻ ഡേവിഡ്, അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്യുലർ മെഡിസിനിലെ ഡോ. ലളിത ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കൊച്ചി ഐ.എം.എ. ഹൗസിൽ നടന്ന ന്യൂറോ ഇൻഫെക്ഷൻസ് ശിൽപ്പശാലയിൽ വെച്ച് കൊച്ചി അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന പുതിയ സൗജന്യ പരിശോധനാ പദ്ധതി പ്രഖ്യാപനം നടത്തി.

രോഗം വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്നതിലൂടെ സമയബന്ധിത ചികിത്സ ഉറപ്പാക്കാനും ഗുരുതര പ്രത്യാഘാതങ്ങൾ കുറയ്ക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ. കെ.പി. അറിയിച്ചു. രോഗനിർണയത്തിൽ ഉയർന്ന കൃത്യതയും വേഗതയും ഉറപ്പാക്കുന്ന ഈ സൗകര്യം സംസ്ഥാനത്ത്  ആദ്യമായാണെന്നും പൊതുജനാരോഗ്യ രംഗത്ത് ഇത് നിർണായക ഇടപെടലാകുമെന്നും ഡോ. വിനയൻ കൂട്ടിച്ചേർത്തു.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img