സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ ദേശീയ ടീമിൻ്റെ ജേഴ്സിയണിഞ്ഞ് സ്വന്തമാക്കിയ റെക്കോർഡിന് ഇളക്കം തട്ടാൻ പോവുകയാണ്. കഴിഞ്ഞ മാസം പതിനഞ്ചിലേക്ക് കടന്ന വൈഭവ് സൂര്യവൻഷിയാണ് അയർലൻഡിലേക്കുള്ള ഇന്ത്യൻ ടീമിൻ്റെ പര്യടനത്തിലേക്ക് ക്ഷണിക്കപ്പെടാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

അയർലൻഡിലേക്ക് ഇന്ത്യയുടെ യുവനിരയെ അയക്കാനാണ് ചീഫ് സെലക്ടറായ അജിത് അഗാർക്കർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം എപ്പോൾ വരുമെന്നാണ് ഇനി അറിയേണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

“അയർലൻഡ് പര്യടനത്തിലേക്ക് വൈഭവ് സൂര്യവൻഷിയെ പരിഗണിക്കുന്നുണ്ട്. വൈഭവിൻ്റെ പേര് ചില താരങ്ങൾക്കൊപ്പം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്,” ബിസിസിഐ അംഗം ദി ഇന്ത്യൻ എക്സ്‌പ്രസിനോട് വെളിപ്പെടുത്തി. ഈ വർഷം തന്നെ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിലേക്കും താരത്തെ പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മികവുറ്റ പ്രകടനമാണ് വൈഭവ് സൂര്യവൻഷി നടത്തുന്നത്. ഇതോടെ താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

പുരുഷ വിഭാഗത്തിൽ സച്ചിൻ ടെണ്ടുൽക്കറും (16 വർഷം 205 ദിവസം പ്രായം), വനിതാ ക്രിക്കറ്റിൽ ഷഫാലി വർമയും (15 വർഷവും ഏഴ് മാസവും 27 ദിവസവും) ഏറെ നാളായി കൈവശം വച്ച് കൊണ്ടിരിക്കുന്ന ദേശീയ റെക്കോർഡുകളാണ് ഇതോടെ തകർക്കപ്പെടുക. 2011 മാർച്ച് 27ന് ജനിച്ച വൈഭവ് അയർലൻഡ് പര്യടനത്തിൽ കളിച്ചാൽ 15 വയസും 100 ദിവസവുമാകും പ്രായം. അത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയൊരു നാഴികക്കല്ലായി മാറും.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img