ആശങ്കയിൽ KSEB, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു; സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്.

ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.വൈദ്യുതി വിതരണത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകൾ അണയ്ക്കാനും, മോട്ടോർ, വാഷിങ് മെഷീൻ തുടങ്ങിയ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img