ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

 ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം Bethesda യിലെ   സെവൻ ലോക്ക്സ് എലമെന്ററി സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമ്മയിൽ ഒരു നിറഞ്ഞ അനുഭവമായി മാറി.

വിഷുക്കണി, വിഷുക്കൈനീട്ടം, സമൃദ്ധമായ പരമ്പരാഗത വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം  കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ  മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി .

ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കുതെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പാർവതി അഭിലാഷ് ദൈവദശകം മനോഹരമായി ആലപിച്ചു. ശ്രീ രാജേന്ദ്ര പ്രസാദ് വിഷു സന്ദേശവും ആശംസയും പങ്കുവച്ചു. ഗുരുദേവ പ്രാർത്ഥനകൾ പഠിക്കുന്നതിനായി ഈ വർഷം ആരംഭിച്ച “ഗുരുഗീതം” പ്രാർത്ഥന സംഘത്തിന്റെ സമൂഹ ഗാനാവതരണം പ്രത്യേക ശ്രദ്ധ നേടി.

സെക്രട്ടറി സജീവ് സദാനന്ദൻ സ്വാഗതപ്രസംഗവും ട്രഷറർ ശ്രീ അപ്പുക്കുട്ടി വേണുഗോപാലൻ നന്ദിപ്രസംഗവും നടത്തി. സിദ്ധാർഥ് പ്രേംജിത്, നിവേദിത കാട്ടുപറമ്പിൽ എന്നിവർ പരിപാടിയുടെ അവതാരകരായി ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ചു.

ഒരുമയും സന്തോഷവും കൂട്ടായ പരിശ്രമവും നിറഞ്ഞ ഇത്തരം നിമിഷങ്ങളാണ് നാം ഏറ്റവും വിലമതിക്കുന്നത് എന്ന് പ്രസിഡന്റ് സന്ദീപ് പണിക്കർ പറഞ്ഞു. നമ്മുടെ കൊച്ചു കേരളത്തിന്റെ  സാംസ്കാരിക പൈതൃകവും ഉത്സവങ്ങളുമെല്ലാം കൊണ്ടുവന്ന് ഒരുമയുടെ ആത്മാവ് ശക്തിപ്പെടുത്തുന്നതിൽ SNMC പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കേരളീയരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ വിഷു സമൃദ്ധിയുടെയും പുതുവർഷത്തിന്റെ തുടക്കത്തിന്റെയും പ്രതീകമാണ്. വിഷുക്കണി കാണുന്നതും വിഷുക്കൈനീട്ടം നൽകുന്നതും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും സന്തോഷവും ഐക്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്ന സവിശേഷ ആചാരങ്ങളായി കരുതപ്പെടുന്നു.

ആഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ഇത് മറക്കാനാവാത്ത വേറിട്ട അനുഭവമായി മാറി.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img